കേ​ര​ള ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ജ​സ്റ്റി​സ് നി​ഥി​ൻ മ​ധു​ക​ർ ജാം​ദാ​ർ ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ജ​സ്റ്റി​സ് നി​ഥി​ൻ മ​ധു​ക​ർ ജാം​ദാ​ർ ചു​മ​ത​ല​യേ​റ്റു. രാ​ജ്ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ്, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ​ജ​സ്റ്റി​സു​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ദി​നേ​ശ് കു​മാ​ർ സി​ങ്, എ​ൻ. നാ​ഗ​രേ​ഷ്, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, ഡി.​ജി.​പി ഡോ. ​ഷെ​യ്ഖ് ദ​ർ​വേ​ശ്​ സാ​ഹി​ബ്, കേ​ര​ള ഹൈ​കോ​ട​തി ര​ജി​സ്ട്രാ​ർ ബി. ​കൃ​ഷ്ണ​കു​മാ​ർ, അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ നി​ഥി​ൻ മ​ധു​ക​ർ 2012 ജ​നു​വ​രി​യി​ലാ​ണ്​ ബോം​ബെ ഹൈ​കോ​ട​തി​യി​ൽ നി​യ​മി​ത​നാ​യ​ത്.

Tags:    
News Summary - Justice Nithin Madhukar Jamdar appointed as High Court Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.