കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലും ബാര്‍ കോഴ കേസിലും പ്രതിചേര്‍ക്കപ്പെട്ട മുന്‍ മന്ത്രി കെ. ബാബുവിനെ വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും. തിങ്കളാഴ്ച ഹാജരാകാന്‍ ബാബുവിന് നിര്‍ദേശം നല്‍കിയതായി വിജിലന്‍സ് വൃത്തങ്ങള്‍ സൂചന നല്‍കി.
ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം, മോഹനന്‍ എന്നിവരുമായി കെ. ബാബുവിനുള്ള ബന്ധം തെളിയിക്കുന്നതിന് ഇവരുടെ ഫോണ്‍ രേഖകളുടെ പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. സേവനദാതാക്കളില്‍നിന്ന് വിജിലന്‍സ് ശേഖരിച്ച ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് പരിശോധിച്ചത്.
യു.ഡി.എഫ് സര്‍ക്കാറില്‍ എക്സൈസ് വകുപ്പിന്‍െറ ചുമതല വഹിച്ചിരുന്ന കാലത്ത് ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് വില്‍പനശാലകള്‍ അടച്ചുപൂട്ടിയതിലും ബാബു അഴിമതി നടത്തിയെന്ന കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന്‍െറ പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീക്കാണ് അന്വേഷണം നടത്തുന്നത്.
വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നടന്ന ത്വരിത പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനത്തെുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. ഇതിന്‍െറ അന്വേഷണമാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.