ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്‍റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. എസ്.എൻ.ഡി.പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹായി അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയൻ നേതാക്കൾക്ക് വേണ്ടി തന്‍റെ ജീവിതം സമർപ്പിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
കെ.കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. മുന്നോട്ട് പോകാനാത്ത വിധം കേസിൽ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനൊടുക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നു. മഹേശന്‍റെ ഭാര്യ ഉഷാദേവിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.എൻ.ഡി.പി യൂണിയൻ നേതൃത്വത്തിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ് മഹേശന്‍റെ കുടുംബാംഗങ്ങൾ പൊലീസിന് നൽകിയത്. എ.ഡി.ജി.പി ടോമിൻ.ജെ തച്ചങ്കരി കേസ് അട്ടിമറിക്കാൻ കൂട്ട് നിൽക്കുന്നുവെന്നും പുതിയ അന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.