സർക്കാർ പരസ്യത്തെ ന്യായീകരിച്ച്​ മന്ത്രി ശൈലജ

തിരുവനന്തപുരം: ജിഷ്ണു കേസ് സംബന്ധിച്ച് സർക്കാർ പത്ര പരസ്യം നൽകിയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാർ ഭാഗം ന്യായീകരിക്കുന്നതിനല്ല പരസ്യം നൽകിയിട്ടുള്ളത്. കേസ് ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പരസ്യം കൊടുത്തിരിക്കുന്നതെന്നും ശൈലജ പറഞ്ഞു.

ജിഷ്ണുവി​െൻറ അമ്മ മഹിജ ഡി.ജി.പി ഒാഫീസിലേക്ക് സമരത്തിന് പോകേണ്ടിയിരുന്നില്ല. കേസിൽ ജിഷ്ണുവി​െൻറ കുടുംബത്തിന് സർക്കാർ നൽകിയ സഹായവും പിന്തുണയും മഹിജ ഒാർക്കണമായിരുന്നു. പ്രതിഷേധത്തിനിടെ മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ശൈലജ പറഞ്ഞു.

 

Tags:    
News Summary - K K Shailaja's comment on Govt. advertisement about Jishnu murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.