കരുണാകരന്‍റെ രാജി: പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു -ഹസൻ

തിരുവനന്തപുരം: ചാരക്കേസും മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ രാജിയും സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. ഇതിന് മറ്റ് വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളോ നൽകേണ്ടതില്ല. ഏറെ കാലമായി മനസിൽ ഉണ്ടായിരുന്ന വികാരം പ്രകടിപ്പിക്കുകയാണ് ചെ‍യ്തത്. ഇക്കാര്യത്തിൽ ഗ്രൂപ്പിൽ നിന്ന് സമ്മർദമുണ്ടായോ എന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സ്​ സ​മ​യ​ത്ത്​ കെ. ​ക​രു​ണാ​ക​ര​നെ രാ​ജി​വെ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ കു​റ്റ​ബോ​ധ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി സ്​​ഥാ​ന​ത്തു​ നി​ന്ന്​ അ​ദ്ദേ​ഹ​ത്തെ നീ​ക്കു​ന്ന​തി​നെ എ.​കെ. ആ​ൻ​റ​ണി ശ​ക്​​ത​മാ​യി എ​തി​ര്‍ത്തി​രു​ന്നു​വെ​ന്നും ആണ് ഹ​സ​​ൻ ശനിയാഴ്ച വെളിപ്പെടുത്തിയത്.  

അ​ന്ന്​ ക​രു​ണാ​ക​ര​ന്​ കാ​ലാ​വ​ധി തി​ക​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മാ​യി​രു​ന്നു. ക​രു​ണാ​ക​ര​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ച​തി​ൽ വ​ള​രെ​യ​ധി​കം ദുഃ​ഖ​മു​ണ്ട്. ക​രു​ണാ​ക​ര​ന്​ പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്ന​ത്​ എ.​കെ. ആ​ൻ​റ​ണി​യാ​ണെ​ന്നാ​ണ്​ അ​ന്ന്​ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​ത്. അ​ത്​ ശ​രി​യ​ല്ല. ക​രു​ണാ​ക​ര​നെ ​നീ​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നാ​ണ്​​ ത​ന്നോ​ടും ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടും ആ​ൻ​റ​ണി ആ​വ​ശ്യ​പ്പെ​ട്ട​തെന്നും ഹ​സ​ന്‍ പ​റ​ഞ്ഞിരുന്നു. 

Tags:    
News Summary - K. Karunakaran Resignation: MM Hassan stick his Stand -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.