കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന എം.വി ഗോവിന്ദന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കെ. മുരളീധരൻ. എം.വി ഗോവിന്ദൻ നിയമനടപടി സ്വീകരിക്കുകയാണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ യു.ഡി.എഫ് തയാറാണെന്ന് മുരളീധരൻ പറഞ്ഞു.
കെ.എം ഷാജി പറഞ്ഞത് വളരെ വ്യക്തമാണ്. അത് വളരെ ഗൗരവത്തിലെടുക്കേണ്ട കാര്യം തന്നെയാണ്. കുഞ്ഞനന്തന്‍റെ കുടുംബം പറയുന്നതല്ല കാര്യം. ജയിലിൽ എന്ത് സംഭവിച്ചു എന്നതാണ്. ഷാജി പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഷാജി പറഞ്ഞ കാര്യങ്ങൾക്ക് എല്ലാ പിന്തുണയും യു.ഡി.എഫ് നൽകും. ഷാജിയെ ഒറ്റിതിരിച്ച് ആക്രമിക്കാൻ നേക്കേണ്ട -മുരളീധരൻ പറഞ്ഞു.
ടി.പി ചന്ദ്രശേഖരനെ കൊന്ന ശക്തികൾക്ക് വടകരയിൽ സ്ഥാനമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി യു.ഡി.എഫ് പരിശോധിക്കുമെന്നും മുരളീധരൻ അറിയിച്ചു.
ടി.പി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്നാണ് കെ.എം. ഷാജി പറഞ്ഞത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.