പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കും -കെ. മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ എം.പി. നേതൃമാറ്റമല്ല, കൂട്ടായ പരിശ്രമമാണ് വേണ്ടത്. യു.ഡി.എഫിനെ നയിക്കുന്നത് മുസ് ലിം ലീഗല്ലെന്നും കോൺഗ്രസ് ആണെന്നും മുരളീധരൻ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ കടുത്ത വിമർശനവുമായി കഴിഞ്ഞ ദിവസം കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാകാൻ തയാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണം. തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോൺഗ്രസിന് ആവശ്യം.

കെ.പി.സി.സി ഒാഫീസിൽ മുറിയടച്ചിട്ട് മുന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണ് ഇന്നുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കുകയാണ്. ഇങ്ങനെ പോയാൽ ഇനിയും ഇതേഫലം ആവർത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. നമ്മൾ പറയുന്നത് ജനം കേൾക്കുന്നുണ്ടെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.

'മുരളീധരനെ കൊണ്ടുവരൂ... കോൺഗ്രസിനെ രക്ഷിക്കൂ...' എന്ന ആവശ്യവുമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags:    
News Summary - K Muraleedharan React to KPCC President Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.