മോദി സ്തുതി തുടര്‍ന്നാല്‍ തരൂരിനെ ബഹിഷ്കരിക്കും-കെ. മുരളീധരന്‍

വടകര: മോദി സ്തുതി തുടരുകയാണെങ്കില്‍ എംപിയായ ശശി തരൂരിനെ ബഹിഷ്കരിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. പറഞ്ഞു. വടകരയ ില്‍ മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു അദ്ദേഹം. കെ. കരുണാകരന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന് സര്‍ട്ടിഫിക്ക റ്റ് എഴുതാന്‍ തരൂര്‍ ആയിട്ടില്ല. തരൂര്‍ തെറ്റ് തിരുത്താന്‍ തയ്യാറാകണം. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില ്‍ നടപടി ആവശ്യപ്പെടും . പാര്‍ട്ടി ലേബലില്‍ ജയിച്ചാല്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം.

മലയാള പത്രം വായിക്കാത്തതു കൊണ്ടാണ് തന്‍റെ മടങ്ങിവരവ് സമയത്ത് അറിയാതിരുന്നത്. വ്യക്തിപരമായല്ല എന്‍റെ വിമര്‍ശനം. കെ. കരുണാകരന്‍റെ കുടുംബം സംഘികളുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. തരൂര്‍ കേരളത്തെ മനസിലാക്കാന്‍ തുടങ്ങിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളു. അതുകൊണ്ടാണ് തന്‍റെ കോണ്‍ഗ്രസ് പാരമ്പര്യത്തെ കുറിച്ച് അറിയാത്തതെന്നും മുരളീധരന്‍ പറഞ്ഞു.

സാമ്പത്തിക രംഗം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഈ പ്രതിസന്ധിക്ക് ഏക കാരണം മോദി ഭരണമാണ്. മോദി എതിര്‍ക്കപ്പെടേണ്ടയാളാണെന്നതില്‍ സംശയം വേണ്ട. കോണ്‍ഗ്രസ് നയമാണിത്. അല്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും മുരളി പറഞ്ഞു.
Tags:    
News Summary - k muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.