പോത്തിനെ കെട്ടിയ കയർ കാലിൽ കുരുങ്ങി തലയിടിച്ചു വീണു; വയോധികന് ദാരുണാന്ത്യം

കുഞ്ചിത്തണ്ണി: പോത്തിനെ കെട്ടിയ കയർ കാലിൽ കുരുങ്ങി തലയിടിച്ച് വീണ് വയോധികൻ മരിച്ചു. മുട്ടുകാട് സൊസൈറ്റിമേട് ഇടമറ്റത്തിൽ ഗോപി (64) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചക്കുശേഷം രണ്ടിനാണ് സംഭവം. കശാപ്പു ചെയ്യുന്നതിന് വേണ്ടി വാങ്ങിക്കൊണ്ടുവന്ന പോത്തിനെ മേയാൻ വിട്ടതിനു ശേഷം അഴിച്ചുമാറ്റി കെട്ടുമ്പോൾ കയർ ഗോപിയുടെ കാലിൽ ചുറ്റിയാണ് അപകടം.

പോത്ത് ഓടിയതോടെ ഗോപി കല്ലിൽ തല ഇടിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജാക്കാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച മുട്ടുകാട് സെന്‍റ് ജോർജ് ദേവാലയത്തിൽ സംസ്കരിക്കും. മക്കൾ: ആതിര, ആരതി. മരുമക്കൾ: ജോബിൻസ്, നന്ദു.

Tags:    
News Summary - An elderly man died after hitting his head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.