അറബിക് കലോത്സവത്തിലൂടെ ലഭിക്കുന്നത് ഭാഷയെ കൂടുതൽ അറിയാനുള്ള അവസരം-വി. ശിവൻകുട്ടി

തിരുവനന്തപുരം: മലയാളികളെ നൂറ്റാണ്ടുകളായി ഗൾഫ് നാടുമായി ബന്ധിപ്പിക്കുന്ന പാലമാണ് അറബി ഭാഷയെന്നും നാനാത്വത്തിന്റെ ഇടയിൽ ഏകത്വത്തെ പ്രാപിക്കുവാനായി ഈ ഭാഷ നമ്മെ സഹായിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. അറബിക് കലോത്സവത്തോടനുബന്ധിച്ചു നടത്തിയ അറബി ഭാഷ സെമിനാറിൻറെയും ഭാഷ പണ്ഡിതരെ ആദരിക്കുന്ന ചടങ്ങിൻറെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മലയാളികളുടെ സർഗാത്മക ആവിഷ്കാരത്തിനും ഭൗതിക വളർച്ചക്കും സാംസ്കാരിക മുന്നേറ്റത്തിനും അവസരം ഉണ്ടാക്കുന്ന അറബിക് ഭാഷയെ പ്രാപിക്കുവാനുള്ള അതുല്യമായ അവസരമാണ് ഈ കലോത്സവത്തിലൂടെ കുട്ടികൾക്ക് പ്രാപ്തമാകുന്നത്.

അറബി ,സംസ്കൃതം എന്നീ ഭാഷകൾക്ക് കൊടുക്കേണ്ട പ്രാധാന്യത്തെ കുറിച്ചും മാനവ ജനതയുടെ ഐക്യമത്യത്തിന് ഭാഷകൾക്കുള്ള പങ്കിനെക്കുറിച്ചും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ സംസാരിച്ചു.

അറബി അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ച അറബിക് സ്വാഗത ഗാനം കാണികൾക്ക് പുതുമയാർന്ന അനുഭവമായി. അറബിക് ഭാഷ പഠനത്തിന് മികച്ച സംഭാവനകൾ നൽകിയ ഭാഷാ പണ്ഡിതരെ മന്ത്രി ആദരിച്ചു.

Tags:    
News Summary - An opportunity to learn more about the language through the Arabic Arts Festival-V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.