തിരുവനന്തപുരം: കേന്ദ്ര സഹകരണ മന്ത്രാലയം അമിത് ഷായെ ഏൽപ്പിച്ചത് കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏൽപ്പിച്ചതിന് സമാന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സമ്മേളനം മൗണ്ട് കാർമൽ കൺവെൻഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2017ൽ സംസ്ഥാന സർക്കാർ 13 യു.ഡി.എഫ് ജില്ല ബാങ്ക് ഭരണസമിതികളെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ട് രണ്ടരവർഷം അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തി. ഇതുവഴി ബാങ്കുകളെ എങ്ങനെ പിടിച്ചെടുക്കാമെന്ന് അമിത് ഷാക്ക് മാതൃക കാണിച്ചുകൊടുത്തു. ഇതിന്‍റെ തെളിവാണ് സംസ്ഥാന വിഷയത്തിൽപെട്ട സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ ആർ.ബി.ഐക്ക് അധികാരം നൽകിയുള്ള പുതിയ ബാങ്കിങ് െറഗുലേഷനെന്നും മുരളീധരൻ പറഞ്ഞു.
പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, വി.എസ്. ശിവകുമാർ, കെ.എസ്. കൃഷ്ണ, കെ.എസ്. ശ്യാംകുമാർ, സി.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.