തിരുവനന്തപുരം: രാജ്യസഭ സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടത് ഹൈകമാൻഡ് ആണെന്ന് കെ. മുരളീധരൻ എം.എൽ.എ. പ്രായം അയോഗത്യയായി കണക്കാക്കാനാകില്ല. പ്രായത്തിെൻറ പേരിൽ ആരെയും വിലകുറച്ച് ചിത്രീകരിക്കരുത്. കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയാണ് പ്രധാനം. രാജ്യസഭയിൽ മുതിർന്നവരാണ് നല്ലതെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
കുര്യൻ യോഗ്യനാണോ എന്നത് ഹൈകമാൻഡ് വിലയിരുത്തട്ടെ. സഭയിലെ പ്രകടനം രാഹുൽ ഗാന്ധിക്ക് നേരിട്ടറിയാമല്ലോ. സ്ഥിരമായി ഒരു സീറ്റിൽ ജയിക്കുന്നത് ഒരു കുറ്റമല്ല. പ്രശ്നം നേതൃത്വത്തിേൻറതല്ലെന്നും കീഴ്ഘടകങ്ങളിലാണെന്നും മുരളീധരൻ പ്രതികരിച്ചു. പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസില്‍ യുവനേതാക്കളുടെ കലാപം ശക്തമായതിനു പിന്നാലെയാണ് മുരളീധരെൻറ പ്രതികരണം.
ലീഡറുമായി ബന്ധപ്പെട്ട വിമർശം ദൗർഭാഗ്യകരമാണ്. ചെങ്ങന്നൂർ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത് കൊണ്ട് മാത്രം കാര്യമില്ല. നേമത്തെ തോൽവിയെക്കുറിച്ച് വി.ഡി സതീശൻ നൽകിയ റിപ്പോർട്ടിന് വില കൽപ്പിച്ചിരുന്നെങ്കിൽ ചെങ്ങന്നൂരിൽ ന്യൂനപക്ഷങ്ങൾ കൈവിടുന്ന നിലയുണ്ടാകുമായിരുന്നില്ലെന്നും മുരളി തുറന്നടിച്ചു. കരുണാകരന്‍ പാര്‍ട്ടിവിട്ടപ്പോള്‍ പോലും കോണ്‍ഗ്രസ് തകര്‍ന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഇന്നലത്തെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.