തിരുവനന്തപുരം: സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് സര്‍ക്കാര്‍ അതീവപ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി കെ.എൻ.ബാല ഗോപാൽ. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഒരാഴ്ചത്തെ സംസ്ഥാനതല സഹവാസക്യാമ്പിന് സമാപനത്തോടനുബന്ധിച്ച് രാവിലെ എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന സെറിമോണിയല്‍ പരേഡില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായരുന്നു മന്ത്രി.
24 പ്ലാട്ടൂണുകള്‍ പരേഡില്‍ പങ്കെടുത്തു. കണ്ണൂര്‍ സിറ്റിയിലെ പട്ടാനൂര്‍ കെ.പി.സി.എച്ച്.എസ്.എസിലെ പി.പി അഭിനന്ദയാണ് പരേഡ് നയിച്ചത്. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസിലെ എം.ആദിഷായിരുന്നു പരേഡ് സെക്കന്‍റ് ഇന്‍ കമാണ്ടര്‍. തിരുവനന്തപുരം എസ്.എ.പി ആസ്ഥാനത്ത് നടന്ന ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി അറുനൂറില്‍പരം കേഡറ്റുകളും പൊലീസ് ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുത്തു.
സെറിമോണിയല്‍ പരേഡില്‍ ഏറ്റവും മികച്ച ആണ്‍കുട്ടികളുടെ പ്ലാട്ടൂണായി തിരുവനന്തപുരം റൂറല്‍ ജില്ലയിലെ നാവായിക്കുളം ഗവണ്‍മെന്‍റ് എച്ച്.എസ്.എസിലെ എസ്.ആര്‍ അനന്തകൃഷ്ണന്‍ നയിച്ച പ്ലാട്ടൂണിനെയും മികച്ച പെണ്‍കുട്ടികളുടെ പ്ലാട്ടൂണായി തിരുവനന്തപുരം സിറ്റിയിലെ മണക്കാട് ജി.വി എച്ച്.എസ്എസിലെ വര്‍ഷ വി. മനോജ് നയിച്ച പ്ലാട്ടൂണിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് മന്ത്രി ട്രോഫികൾ വിതരണം ചെയ്തു.
സഹവാസ ക്യാമ്പിന്‍റെ ഭാഗമായി നിരവധി വിശിഷ്ട വ്യക്തികളാണ് കുട്ടികളുമായി സംവദിക്കാനെത്തിയത്. നിയമസഭ, വിഴിഞ്ഞം തുറമുഖം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അരുവിക്കര ജലശുദ്ധീകരണശാല, മുട്ടത്തറ സ്വീവറേജ് പ്ലാന്‍റ്, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍, മാധ്യമസ്ഥാപനം എന്നിവ കുട്ടികള്‍ സന്ദര്‍ശിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല എസ്.പി.സി ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കൊല്ലം സിറ്റി എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.