സഹകരണ പ്രതിസന്ധി: യോജിച്ച പോരാട്ടമാണ് ആവശ്യം -ലീഗ്

മലപ്പുറം: സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ യോജിച്ച പ്രക്ഷോഭം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്. അതീവ ഗുരുതരമാണ് സഹകരണമേഖലയിലെ പ്രശ്നങ്ങള്‍. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട സമരത്തില്‍ രാഷ്ട്രീയ വേര്‍തിരിവിന്‍െറ ആവശ്യമില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷം കൂടി ആവശ്യപ്പെട്ടാണ് നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. സഹകരണ മേഖല തകരാന്‍ പോകുന്ന പശ്ചാത്തലത്തില്‍ സംരക്ഷണത്തിന് കൂട്ടായ ശ്രമങ്ങളാണ് വേണ്ടത്. ബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള പ്രശ്നമൊന്നുമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. വ്യത്യസ്തമായ അഭിപ്രായം മറ്റാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മുമായി സഹകരിക്കാതെ ഒറ്റക്ക് സമരം ചെയ്യുമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ അഭിപ്രായത്തോടുള്ള മുസ്ലിം ലീഗിന്‍റെ വിയോജിപ്പാണ് മജീദിന്‍റെ പ്രതികരണത്തില്‍ പ്രകടമാകുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags:    
News Summary - k p a majeed on co-operative bank issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.