തിരുവനന്തപുരം: നിയമസഭ ചോദ്യത്തിന്‍റെ ഭാഗമായി ലഭ്യമായ സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണമാണെന്ന് അൻവർ സാദത്ത് എം.എൽ.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി അൻവർ സാദത്ത് സ്പീക്കർക്ക് കത്ത് നൽകി.
115 കിലോ മീറ്റർ റെയിൽവേ പാതയുടെ വിവരങ്ങളെ ഡി.പി.ആർ നൽകിയിട്ടുള്ളു. 415 കിലോമീറ്ററിന്‍റെ അലൈൻമെന്‍റ് വിവരങ്ങൾ നൽകിയിട്ടില്ല. പ്രധാനപ്പെട്ട സ്റ്റേഷനുകളെ സംബന്ധിച്ച വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക, സാമ്പത്തിക ഫീസിബിലിറ്റി സംബന്ധിച്ച വിശദാംശങ്ങളും അനുബന്ധ രേഖകളില്ല. അപൂർണമായ വിവരങ്ങൾ നൽകിയത് സംബന്ധിച്ച് സ്പീക്കർ അന്വേഷിക്കണമെന്നും ഡി.പി.ആറിൽ പൂർണ വിവരങ്ങളുണ്ടെങ്കിൽ അത് നൽകണമെന്നും കത്തിൽ അൻവർ സാദത്ത് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.