കണ്ണൂർ: കെ റെയിലിനെതിരെ നടക്കുന്നത് മാവോയിസ്റ്റ് മോഡൽ സമരമാണെന്ന വിമർനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഭൂമിയേറ്റെടുത്തു എന്ന് പറഞ്ഞാണ് കല്ല് പറിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ നടത്തിയാലും പ്രതിഷേധമുണ്ടാകില്ലെന്ന് പറയാനാവില്ല. ഭൂവുടമകളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുത്തവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം. ഭൂവുടമകളുമായി ചർച്ച ചെയ്യേണ്ടത് ഉണ്ടെങ്കിൽ ചർച്ച ചെയ്യണം. ഇതിന് സർക്കാർ സന്നദ്ധമാണെന്നും മൊബൈൽ സമരക്കാരാണ് സമരം നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു.
കെ റെയിൽ സർവേ കണ്ണൂരിൽ പുരോഗമിക്കുന്നതിനിടെയാണ് എം.വി ജയരാജന്റെ പ്രതികരണം. കെ റെയിൽ സർവേക്കെതിരെ കണ്ണൂരിൽ പലയിടത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.