തിരുവനന്തപുരം: അഞ്ച് ജില്ലകളിൽനിന്നായി വിവാദ ഉത്തരവിൻെറ മറവിൽ 14 കോടി വിലമതിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയെന്ന വനം വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 'മരംകൊള്ളയിൽ സർക്കാറിൻെറ സമഗ്ര അന്വേഷണം നടക്കുകയാണ്. ഏതെങ്കിലും ഒരു വകുപ്പിൻെറ റിപ്പോർട്ട് സർക്കാറിൻെറ മുന്നിലേക്ക് വന്നിട്ടില്ല. ഓരോ വകുപ്പുകളും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്' -മന്ത്രി പറഞ്ഞു.
അഞ്ച് ജില്ലകളിലെ അനധികൃത മരംമുറി അന്വേഷിച്ച വനം വിജിലൻസ് വിഭാഗമാണ് 14 കോടിയോളം രൂപ വിലവരുന്ന മരങ്ങൾ മുറിച്ചതായി കണ്ടെത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിെൻറ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചതായി അന്വേഷണത്തിന് േനതൃത്വം നൽകിയ വനം വിജിലൻസ് വിഭാഗത്തിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പി.സി.സി.എഫ്) ഗംഗ സിങ് കഴിഞ്ഞ ദിവസം 'മാധ്യമ'ത്തോട് പറഞ്ഞിരുന്നു.
വയനാട്, തൃശൂർ ജില്ലകളിൽനിന്നാണ് കൂടുതൽ മരങ്ങൾ മുറിച്ചത്. തേക്കും ഇൗട്ടിയുമാണ് കൂടുതൽ മുറിച്ചത്. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വ്യാപക മരംമുറി നടന്നു. ഇവിടെ തേക്കും ഇൗട്ടിയും എബണിയും മുറിച്ചു. ഇതേകാലയളവിൽ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വനം വിജലൻസ് വിഭാഗം തുടരന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.