ഇ.പി. ജയരാജന്‍ തടി ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാജു

തിരുവനന്തപുരം: മുന്‍മന്ത്രി  ഇ.പി. ജയരാജന്‍ ഇരിണാവ് ക്ഷേത്രനവീകരണത്തിന് തടി ലഭ്യമാക്കണമെന്നഭ്യര്‍ഥിച്ച് വനം വകുപ്പ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കത്തിന്‍െറ പകര്‍പ്പ് ലഭ്യമാകുന്ന മുറക്ക് നല്‍കുന്നതാണെന്നും വനംമന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.
സൗജന്യ നിരക്കില്‍ തടി നല്‍കുന്നതിന് നിലവില്‍ ഉത്തരവുകളൊന്നുമില്ല. അതിനാല്‍ അപേക്ഷയില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ളെന്നും അന്‍വര്‍ സാദത്തിനെ മന്ത്രി അറിയിച്ചു. കേരള വാട്ടര്‍ അതോറിറ്റി നിലവാരമുള്ള മീറ്റര്‍ വില്‍പന നടത്തുന്ന സംവിധാനം പരിശോധിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് മോന്‍സ് ജോസഫിനെ അറിയിച്ചു.

നിലവില്‍ ഉപഭോക്താവാണ് വാട്ടര്‍ മീറ്ററുകള്‍ വാങ്ങി സ്ഥാപിക്കുന്നത്. ഇത് പരിശോധിക്കുക മാത്രമാണ് വാട്ടര്‍ അതോറിറ്റി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടു വിജിലന്‍സ് അന്വേഷണം നടക്കുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും മരുന്ന് വാങ്ങിയതിലുമുള്ള ആക്ഷേപങ്ങളാണ് അന്വേഷിക്കുന്നതെന്നും കെ.വി. വിജയദാസിനെ മന്ത്രി അറിയിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഇതുവരെ ക്രമക്കേടുകള്‍ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. മരുന്നുവാങ്ങിയതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിട്ടില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - k Raju- forest minister- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.