കോട്ടയം: പൊന്തന്‍പുഴ വനം വനഭൂമിയായി നിലനിര്‍ത്തുമെന്നും ഒരിഞ്ചുപോലും സർക്കാർ വിട്ടുനൽകില്ലെന്നും മന്ത്രി കെ. രാജു. പൊന്തൻപുഴ വിഷയം അടുത്ത മന്ത്രിസഭ യോഗത്തിൽ ഉന്നയിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കും. വനഭൂമിക്ക് പുറത്ത് പട്ടയം പ്രതീക്ഷിച്ച് കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൊന്തന്‍പുഴ വനഭൂമി സന്ദര്‍ശിച്ച ശേഷം ആലപ്ര എൻ.എസ്.എസ് കരയോഗ ഹാളിൽ പ്രദേശവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്തന്‍പുഴയില്‍ ജനങ്ങള്‍ക്ക് പട്ടയം നല്‍കാനാണ് കോടതി ഉത്തരവിന്മേല്‍ പുനഃപരിശോധന ഹരജി നല്‍കിയത്. ഹൈകോടതി വിധിയിലൂടെ സര്‍ക്കാറിന് വനഭൂമി നഷ്ടമാകുന്നില്ല. സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറേണ്ടതുമില്ല. 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെൻറ്) ആക്ട്, 2003ലെ കേരള ഫോറസ്റ്റ് (വെസ്റ്റിങ് ആന്‍ഡ് മാനേജ്മെൻറ് ഓഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാൻഡ്) ആക്ട് എന്നിവയില്‍ വസ്തുവകകള്‍ സ്വാഭാവികമായി സര്‍ക്കാറിൽ നിക്ഷിപ്തമാകാനുള്ള വ്യവസ്ഥയുള്ളതിനാൽ അവകാശവാദം ഉന്നയിച്ചവർക്ക് തിരിച്ചുനൽകേണ്ടവയല്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.
1977ന് മുമ്പ് കൃഷി ചെയ്തുവരുന്ന കര്‍ഷകരെ സംരക്ഷിക്കണമെന്നാണ് സർക്കാറിെൻറ നയം. എന്നാല്‍, അതിെൻറ പേരിൽ പുതിയ കൈേയറ്റങ്ങൾ അനുവദിക്കില്ല. പൊന്തന്‍പുഴയിലെ ജനങ്ങള്‍ കാലങ്ങളായി അവിടെ സ്ഥിരതാമസക്കാരാണെന്നതിന് അവരുടെ കൈയിൽ രേഖകളുണ്ട്. സംയുക്ത സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തില്‍ നേരേത്ത സ്ഥിരതാമസക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. കോടതിയില്‍നിന്നേറ്റ തിരിച്ചടിയില്‍ തെൻറ കൈകള്‍ ശുദ്ധമല്ലെന്ന പ്രതിപക്ഷ നേതാവിെൻറ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഉച്ചക്കുശേഷം കോട്ടയം ജില്ലയിലെ പൊന്തന്‍പുഴ, ആലപ്ര പ്രദേശങ്ങളിലും പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി മേഖലയും മന്ത്രി സന്ദര്‍ശിച്ചു. രാജു എബ്രഹാം എം.എൽ.എ, സി.പി.െഎ കോട്ടയം ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. കൃഷ്ണൻ, വി.ബി. ബിനു, പത്തനംതിട്ട ജില്ല സെക്രട്ടറി എ.പി. ജയൻ, എച്ച്. രാജീവൻ, ഒ.പി.എ. സലാം, എൽ.ഡി.എഫ് ജില്ല കൺവീനർ പ്രഫ. എം.ടി. ജോസഫ്, സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, പി.എൻ. പ്രഭാകരൻ, രാജു തെക്കേക്കര, വി.എസ്. മനുലാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൊന്തൻപുഴ വനഭൂമി വിവാദമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും നേരേത്ത സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.