വിശ്വാസ വ്യവസായത്തിന്റെ വളർച്ചയ്ക്ക് തടയിടാനാവശ്യമായ സാമൂഹിക ഇടപെടൽ ആവശ്യമാണെന്ന് കെ.സഹദേവൻ

കോഴിക്കോട്: വിശ്വാസ വ്യവസായത്തിന്റെ അനിയന്ത്രിതമായ വളർച്ചയ്ക്ക് തടയിടാനാവശ്യമായ സാമൂഹിക ഇടപെടൽ ഉയർന്നു വരുന്നില്ലായെങ്കിൽ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിരിക്കുമെന്ന് സാമൂഹിക ചിന്തകനായ കെ,സദേവൻ. 1990 കൾ തൊട്ടിങ്ങോട്ട് കേരളത്തിൽ തഴച്ചു വളർന്ന ഒരേയൊരു മേഖല വിശ്വാസ വ്യവസായമാണ്.

ബിലീഫ് ഇൻഡസ്ട്രിയിലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ മാത്രം നിക്ഷേപം ലക്ഷക്കണക്കിന് കോടി രൂപ വരും. ഇതേക്കുറിച്ച് വ്യക്തമായ യാതൊരു പഠനമോ സ്ഥിതിവിവര ശേഖരണമോ നടന്നിട്ടില്ല. കേരളത്തിലെ വിശ്വാസ വ്യവസായത്തിലെ നിക്ഷേപത്തിന്റെ വലുപ്പത്തെ സംബന്ധിച്ച ഏകദേശ ധാരണ ലഭ്യമാകണമെങ്കിൽ സ്വന്തം ചുറ്റുവട്ടങ്ങളിലേക്ക് ചെറുതായൊന്ന് പരിശോധിച്ചാൽ മതിയാകും.

തറവാട് - ജാതി- പൊതു- ആൾ ദൈവ വിശ്വാസ വില്പന കേന്ദ്രങ്ങളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ നടന്ന പുനരുഥാരണ പ്രവർത്തനങ്ങൾക്കായി നിക്ഷേപിക്കപ്പെട്ട തുക നമ്മുടെ സാമാന്യ ബോധത്തിന് ഉൾക്കൊള്ളാൻ കഴിയാത്തത്രയും വലുതായിരിക്കും. അങ്ങേയറ്റം പ്രതിലോമകരമായ ഈ നിക്ഷേപം സമൂഹത്തിൽ എങ്ങിനെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവുകളിൽ ഒന്ന് മാത്രമാണ് ഇലവന്തൂരിലെ കൊലപാതകമെന്നും അദ്ദേഹം കുറിച്ചു. 

Tags:    
News Summary - K Sahadevan said that social intervention is necessary to prevent the growth of the faith industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.