File Pic

‘മൈ’ എന്നത് മര്യാദകേടെന്നാണ് ഉദ്ദേശിച്ചതെന്ന് സുധാകരൻ

പത്തനംതിട്ട: ആലപ്പുഴയിൽ വിവാദ പരാമർശത്തിനുശേഷം പത്തനംതിട്ടയിലെ രണ്ട് ദിവസത്തെ സമരാഗ്നി യാത്രക്ക് അവസാനം നേതാക്കളുടെ സംയുക്ത വാർത്തസമ്മേളനം നടത്താതെ കോൺഗ്രസ്. പ്രക്ഷോഭയാത്ര കടന്നുപോയ ജില്ലകളിൽ ക്യാപ്റ്റന്മാരായ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒരുമിച്ച് വാർത്തസമ്മേളനം നടത്തിയാണ് പരിപാടി അവസാനിപ്പിച്ചിരുന്നത്.

ആലപ്പുഴയിൽ വാർത്തസമ്മേളന വേദിയിൽ പ്രതിപക്ഷ നേതാവ് വൈകിയതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍റെ അസഭ്യ പരാമർശം വിവാദമായിരുന്നു. പത്തനംതിട്ടയിൽ വാർത്തസമ്മേളനം നടത്തുമെന്ന് കെ.പി.സി.സി അറിയിച്ചിരുന്നുമില്ല. വാർത്തസമ്മേളനം നടക്കുന്നെങ്കിൽ അറിയിക്കുമായിരുന്നെന്ന് സതീശൻ പ്രതികരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളാലാണ് വാർത്തസമ്മേളനം നടത്താത്തതെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് വിശദീകരിച്ചു.

ഇതിനിടെ ആലപ്പുഴയിൽ വിവാദമായ ‘മൈ’ എന്നത് മര്യാദകേടെന്നാണ് താൻ ഉദ്ദേശിച്ചതെന്നും തെറ്റിദ്ധരിച്ചതിൽ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും കെ. സുധാകരൻ പ്രതികരിച്ചു. 

Tags:    
News Summary - K sudhakaran about controversial remarks against vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.