മാധ്യമപ്രവർത്തകരെ ആക്രമിച്ചത് യൂത്തത് ആയാലും മൂത്തത് ആയാലും അന്വേഷിക്കും -കെ. സുധാകരൻ

കോഴിക്കോട്: മീഡിയവൺ ക്യാമറാമാനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ആര് തടസ്സപ്പെടുത്തിയാലും, അത് യൂത്തത് ആയാലും മൂത്തത് ആയാലും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരാതി കിട്ടിയിട്ടുണ്ടെന്നും തെറ്റുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മാധ്യമപ്രവർത്തനത്തിന് യൂത്ത് കോൺഗ്രസ് എതിരല്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നിനെയും യൂത്ത് കോൺഗ്രസ് പിന്തുണക്കില്ല. ബോധപൂർവം അത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും അനിഷ്ട സംഭവങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കോർപറേഷനിൽ കോൺഗ്രസിന്‍റെ പന്ത്രണ്ട് മണിക്കൂർ ഉപരോധ സമരത്തനിടെയായിരുന്നു ആക്രമണം. പൊലീസിനെ അസഭ്യം പറഞ്ഞത് ക്യാമറയിൽ പകർത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

Tags:    
News Summary - K Sudhakaran and Shafi Parambil about attack on journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.