എല്ലാം പറഞ്ഞാല്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ പിണറായി പാടുപെടും -കെ. സുധാകരന്‍

വൈക്കം: സംസ്ഥാനത്തെ മുഖ്യമന്ത്രിമാരിൽ ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് വൈക്കത്ത് ചേർന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസുകാരുടെ മാത്രമല്ല, നാട്ടുകാരുടെയും തല്ലുകിട്ടിയ തല്ലുകൊള്ളിയാണ് പിണറായി. എല്ലാം തുറന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ പിണറായി പാടുപെടും. പിണറായിയെക്കുറിച്ച് പറയാൻ താനാണ് യോഗ്യനെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. സുധാകരനെക്കുറിച്ച് അദ്ദേഹത്തിന് അറിയാം.

ഒരു മുഖ്യമന്ത്രി തരം താഴുന്നതിന് പരിധിയുണ്ട്. അദ്ദേഹം പറയുന്നതിനൊന്നും വിലയില്ലെന്ന് പാർട്ടിക്കുമറിയാം. സമരം ചെയ്യുന്ന കോണ്‍ഗ്രസുകാരെ വിരട്ടാന്‍ നോക്കിയാല്‍ തിരിച്ചടി ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു. നേതൃയോഗത്തിൽ വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ ആഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇൗമാസം 30ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ നിർവഹിക്കും.

വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഏകോപനത്തിന് വി.പി. സജീന്ദ്രൻ ചെയർമാനും എം.ലിജു കൺവീനറുമായി സമിതിയെയും നിയോഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനറായി ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിനെ ചുമതലപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽനിന്ന് ആരംഭിക്കുന്ന പ്രചാരണജാഥകൾ 29ന് വൈക്കത്ത് സംഗമിക്കും. നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ടി.യു. രാധാകൃഷ്ണൻ, വി.പി. സജീന്ദ്രൻ, എം.ലിജു, വി.ടി. ബൽറാം, വി.ജെ. പൗലോസ്, എൻ.ശക്തൻ, ജോസി സെബാസ്റ്റ്യൻ, പി.എ. സലീം, പഴകുളം മധു, അബ്ദുൽ മുത്തലിബ്, എം.എം. നസീർ, കെ.പി. ശ്രീകുമാർ, എ.എ. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - K Sudhakaran react to Pinarayi Vijayan's comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.