തൃശൂർ പൂരം അലങ്കോലമാക്കിയത് യാദൃശ്ചികമല്ലെന്ന് വി.എസ്. സുനിൽ കുമാർ; അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയത് യാദൃശ്ചികമല്ലെന്നും ഗൂഢാലോചന നടന്നുവെന്നും സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിടണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.

പൂരം കലക്കിയതിൽ എ.ഡി.ജി.പി അജിത് കുമാറിന് പങ്കുണ്ടോ എന്ന് അറിയില്ല. അജിത് കുമാറിന്‍റെ പങ്കിനെ കുറിച്ച് പി.വി. അൻവർ പറഞ്ഞ അറിവ് മാത്രമാണുള്ളത്. പൊലീസ് മാത്രമല്ല, പൂരത്തിന്‍റെ നടത്തിപ്പുകാർക്കും പങ്കുണ്ട്.

നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. പൂരം അലങ്കോലമായതിന്‍റെ ഇരയാണ് താനെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.

അതേസമയം, പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ പൂരം കലക്കിയത്​ സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി. ഹൈക്കോടതിയിൽ അഭിഭാഷകനായ വി.ആർ. അനൂപാണ്​ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പി.വി. അൻവറിന്‍റെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണമെന്നും അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - V. S. Sunil Kumar said that it was no coincidence that Thrissur Pooram became a mess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.