സ്വർണക്കടത്ത്: എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ്; പ്രാഥമിക അന്വേഷണം തുടങ്ങി

കൊച്ചി: സ്വർണക്കടത്ത് ആരോപണത്തിൽ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. സുജിത് ദാസ് കസ്റ്റംസിൽ ഉണ്ടായിരുന്ന കാലയളവിൽ കള്ളക്കടത്ത് സംഘത്തിന് ഏതുതരം സഹായം ചെയ്തു, ആ കാലയളവിൽ കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അന്വേഷിക്കുക.

കൊച്ചിയിൽ ഇന്നലെ ചേർന്ന കസ്റ്റംസിന്‍റെ യോഗത്തിലാണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങാൻ തീരുമാനിച്ചത്. പൊലീസ് നടത്തിയ സ്വർണവേട്ടയെ കുറിച്ചും വിശദ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. പ്രതികളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസ് വഴിവിട്ട സഹായം ചെയ്തെന്നാണ് ആരോപണം. ഐ.പി.എസ് ലഭിക്കുന്നതിന് മുമ്പ് കസ്റ്റംസിലാണ് സുജിത് ദാസ് ജോലി ചെയ്തിരുന്നത്. തുടർന്നാണ് ഐ.പി.എസ് ലഭിച്ച് കേരള പൊലീസിൽ എത്തുന്നത്. കസ്റ്റംസിലുള്ള കാലയളവിലെ പരിചയം വെച്ച് മലപ്പുറം എസ്.പിയായിരിക്കെ വഴിവിട്ട സഹായങ്ങൾ കസ്റ്റംസിൽ നിന്ന് നേടിയെടുത്ത് സ്വർണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്തെന്ന ആരോപണമാണ് പി.വി. അൻവർ എം.എൽ.എ ഉന്നയിച്ചത്.

ഇന്നലെ കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിലാണ് പൊലീസിലെ ഉന്നതർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പത്തനംതിട്ട എസ്.പി സുജിത്ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങളിന്മേലാണ് പൊലീസിലെ ഏറ്റവും വലിയ ഉന്നതൻ തന്നെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്ത്കു​മാ​ർ-​എ​സ്. സു​ജി​ത്ദാ​സ് കൂ​ട്ടു​കെ​ട്ടി​ൽ വ​ൻ​തോ​തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടു​ക​യും അ​വ പ​കു​തി​യി​ലേ​റെ പൊ​ലീ​സ് കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പി.വി. അൻവർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദു​ബൈ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റി​ൽ അ​ജി​ത്കു​മാ​റി​ന്റെ ചാ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നെ​ന്നും അ​വി​ടെ സ്വ​ർ​ണം വാ​ങ്ങു​ന്ന മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ​ർ ഏ​തു വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്നെ​ന്ന കൃ​ത്യ​മാ​യ വി​വ​രം എ.​ഡി.​ജി.​പി​യു​ടെ സം​ഘ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

എ.​ഡി.​ജി.​പി ഈ ​വി​വ​രം മ​ല​പ്പു​റം എ​സ്.​പി​ക്ക് കൈ​മാ​റും. ഇ​വി​ടെ പി​ടി​കൂ​ടു​ന്ന സ്വ​ർ​ണം പ​കു​തി​യേ ക​ണ​ക്കി​ൽ കാ​ണി​ച്ചി​രു​ന്നു​ള്ളൂ. സ്വ​ർ​ണ​വു​മാ​യി വ​ന്ന​വ​രി​ൽ ​നി​ന്ന് മൊ​ഴി​യെ​ടു​ത്താ​ൽ ഇ​ത് വ്യ​ക്ത​മാ​കു​മെ​ന്നും എം.​എ​ൽ.​എ പ​റ​യു​ന്നു.

Tags:    
News Summary - Gold smuggling: Customs against SP Sujit Das; A preliminary investigation has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.