കെ.കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: കെ.കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അത്തരത്തിൽ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലായെന്നും കെ. സുധാകരൻ പറഞ്ഞു.

വീട്ടിലെത്തി വോട്ട് സി.പി.എം ദുരുപയോ​ഗം ചെയ്യുന്നുവെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി. കള്ളവോട്ട് ചെയ്യാതിരിക്കാൻ സി.പി.എമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരൻ യു.ഡി.എഫിന് 20 ൽ 20 കിട്ടുമെന്ന് സർവേഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം നീക്കമെന്നും ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ യു.ഡി.എഫ് പരാതി നൽകും. ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - K Sudhakaran said that if there was a cyber attack against KK Shailaja, it is wrong.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.