തിരുവനന്തപുരം: കടകളിൽ പോകാൻ ജനം വാക്സിൻ രേഖകൾ കരുതണമെന്ന സർക്കാർ നിബന്ധനക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. വാക്സിൻ ലഭ്യമാക്കുന്നതിൽ പരാജയെപ്പട്ട സർക്കാർ ഉത്തരവാദിത്തം ജനങ്ങളുടെമേൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്.
വാക്സിൻ എടുക്കാത്തത് ജനങ്ങളുടെ കുറ്റംെകാണ്ടല്ല. അതിനാൽ കടകളിൽ പോകാൻ വാക്സിൻ രേഖകൾ കരുതണമെന്ന നിയമം പിൻവലിക്കണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കടയിൽ പോകാൻ നിബന്ധനവെച്ച സർക്കാർ ബിവറേജസിലും ബാറുകളിലും പോകാൻ അത്തരെമാരു നിബന്ധന ഏർപ്പെടുത്തിയിട്ടില്ല.
പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടാതെ ഉദ്യോഗാർഥികളെ വഞ്ചിച്ചത് പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നൽകാനാണ്. റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉദ്യോഗാർഥികളുടെ പ്രതീക്ഷ തകർക്കുന്നതായിരുന്നു.
ഉദ്യോഗാർഥികളെ പെരുവഴിയിലാക്കുമെന്ന വാശിയിലാണ് സർക്കാർ പ്രവർത്തിച്ചത്. അനധികൃത നിയമനം സംബന്ധിച്ച് ധനവകുപ്പ് പരിശോധന വകുപ്പിെൻറ റിപ്പോർട്ട് കൈവശമുണ്ടായിട്ടും തുടർനടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല.
ഉദ്യോഗാർഥികൾ ആദ്യം നടത്തിയ സമരം ഒത്തുതീർപ്പാക്കിയപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാത്ത ചതിയനാണ് മുഖ്യമന്ത്രി. റാങ്ക് ലിസ്റ്റിെൻറ കാര്യത്തിൽ പി.എസ്.സി ചെയർമാൻ നൽകിയ വിശദീകരണം അംഗീകരിക്കാനാവില്ല.
മന്ത്രി ശിവൻകുട്ടിക്കെതിരെ കഴിഞ്ഞദിവസം നടത്തിയ ഗുണ്ട പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നു. ഇതിലുംവലിയ വർത്തമാനം ഇടതുപക്ഷക്കാർ നടത്താറുണ്ട്. എം.എൽ.എയുടെ പ്രാഥമിക മര്യാദപോലും കാട്ടാത്തയാളാണ് ഗുണ്ട. അത് ചൂണ്ടിക്കാട്ടിയതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല.
കെ.ടി. ജലീൽ മോഹഭംഗം വന്ന ചെറുപ്പക്കാരനാണ്. അതിനാൽ മനസ്സ് നിയന്ത്രണത്തിൽ നിൽക്കില്ല. അദ്ദേഹം പറഞ്ഞതിനെല്ലാം കൃത്യമായ വിശദീകരണം മുസ്ലിം ലീഗ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.