എം.ടി പത്മയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടം; അനുശോചിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി പത്മയുടെ നിര്യാണത്തില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ അനുശോചിച്ചു. കൊയിലാണ്ടിയില്‍ നിന്നും രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്മ ഗ്രാമവികസനം-ഫിഷറീസ്- രജിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്.

ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചു. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വനിത നേതാവാണ് എം.ടി പത്മ. കോണ്‍ഗ്രസിന്‍റെ വനിതാ ശാക്തീകരണ മുന്നേറ്റങ്ങളില്‍ സുത്യര്‍ഹമായ സംഭാവനകളാണ് പത്മയുടേത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്.

ലീഡര്‍ കെ. കരുണാകരന്‍റെ ഏറ്റവും അടുത്ത അനുയായിയായ എം.ടി പത്മ ഒരു മികച്ച അഭിഭാഷക കൂടിയായിരുന്നു. എം.ടി പത്മയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്. എം.ടി പത്മയുടെ വിയോഗത്തില്‍ വേദനിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ. സുധാകരന്‍ പറഞ്ഞു. 

Tags:    
News Summary - K. Sudhakaran's condolences to MT Padma's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.