തിരുവനന്തപുരം: വിദ്യാർഥിയെ മർദിച്ച കേസ് ഒത്തുതീർപ്പാക്കാൻ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നടത്തിയ ഇടപെടൽ തെറ്റെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. സുധാകരന്‍റെ നിലപാട് അനഭിലഷണീയമാണ്. അദ്ദേഹത്തിനെതിരെ പാർട്ടി നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസ് ഒതുക്കിതീർക്കാൻ കഴിഞ്ഞ ദിവസം സുധാകരനും നെഹ്റു ഗ്രൂപ്പ് അധികൃതരും രഹസ്യ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. നെഹ്റു കോളജിലെ പ്രശ്നം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു.
നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ജിഷ്ണു പ്രണോയിയുടെ കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. ജിഷ്ണുവിന്‍റെ വ്യാജ ആത്മഹത്യാക്കുറിപ്പ് തയാറാക്കിയതിൽ സുധാകരനും പങ്കുണ്ടെന്നും ജിഷ്ണുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.