ബന്ധുനിയമനം: വിജിലന്‍സ് സംഘം കെ. സുരേന്ദ്രന്‍െറ മൊഴിയെടുത്തു

തിരുവനന്തപുരം: മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസില്‍ വിജിലന്‍സ് അന്വേഷണസംഘം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍െറ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ടില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുത്തത്.
കേസിലെ മുഖ്യപരാതിക്കാരനാണ് സുരേന്ദ്രന്‍. ഇടത് സര്‍ക്കാര്‍ അധികാരത്തിലത്തെിയ ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നടന്ന 18ഓളം നിയമനങ്ങളില്‍ ക്രമക്കേട് നടന്നതിന്‍െറ തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറിയതായി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാദ ഉത്തരവുകള്‍ ഉള്‍പ്പെടെ രേഖകളാണ് കൈമാറിയത്. പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയ റിയാബിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നതെന്നും സുരേന്ദ്രന്‍ വിജിലന്‍സ് സംഘത്തെ ധരിപ്പിച്ചു. ഇ.പിക്കെതിരായ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പായിച്ചിറ നവാസിന്‍െറയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.
ഇ.പി. ജയരാജനെതിരെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണം ആരംഭിച്ച് മൂന്നുദിവസമേ ആയിട്ടുള്ളൂവെന്നിരിക്കെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചില്ല.
Tags:    
News Summary - K Surendran appeared before Vigilance,give statement against EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.