തൃശൂർ: ലൈഫ് മിഷൻ തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിമാനത്താവള വിവാദത്തിൽ മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് കുമ്പിടിയെ പോലെയാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. അദാനിക്കെതിരെ ഒരു ഭാഗത്ത് സമരം നടത്തുമ്പോള്‍ അദാനിക്ക് തന്നെ കണ്‍സള്‍ട്ടന്‍സിയും നല്‍കുന്നു.
ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ പിണറായി വിജയനാണ്. ഇത് യുണിടാക്കും സ്വപ്‌നയും സരിത്തും ശിവശങ്കരനും മാത്രമുളള ഇടപാടല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുനടത്തിയ അഴിമതിയാണ്. തുടക്കം മുതലുളള നടപടികള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. അന്വേഷണം നടന്നാല്‍ ഇതില്‍ മുഖ്യമന്ത്രി പ്രതിയാകും എന്നുളളതുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
നൂതനമായ കെട്ടിട നിർമാണ രീതി അവലംബിക്കാൻ വേണ്ടിയാണ് കരാർ നൽകിയത് എന്നാണ് ന്യായം. എന്നാൽ ഏറ്റവും മോശമായ കെട്ടിടനിർമാണമാണ് അവിടെ നടക്കുന്നത്. നേരത്തെ ഉരുൾപൊട്ടലും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടായ സ്ഥലത്ത് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് നിർമാണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഞായറാഴ്ച തിരുവന്തപുരത്ത് നിരാഹാര സമരം നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.