ലൗ ജിഹാദിനെതിരായ നിയമനിർമാണം ഏറ്റവും അനിവാര്യം കേരളത്തിലെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: ലൗ ജിഹാദിനെതിരായ നിയമനിർമാണം ഏറ്റവും അനിവാര്യം കേരളത്തിലാണെന്നും അതുകൊണ്ടാണ് പ്രകടന പത്രികയിൽ ലൗ ജിഹാദ് പ്രധാന അജണ്ടയാക്കി ഉൾപ്പെടുത്തിയതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ക്രൈസ്തവ സഭകളും നിയമനിർമാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

വിജയ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. രാജ്യത്തെ വിഭജിച്ച പാർട്ടിയാണ് ലീഗ്. മുസ്ലിം ലീഗുമായി ഒരു ഒത്തുതീർപ്പിനും ഇല്ല. ബി.ഡി.ജെ.എസിന് അർഹമായ പ്രതിനിധ്യം നൽകും.

വാളയാർ പെൺകുട്ടികളുടെ അമ്മക്ക് തല മുണ്ഡനം ചെയ്യേണ്ടിവരുന്നത് പിണറായി സർക്കാറിൻെറ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അവകാശ വാദം പൊളിയുന്നു എന്നതിന് തെളിവാണെന്നും കെ. സുരന്ദ്രൻ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.