കോഴിക്കോട്: നിയമസഭാ തെരെഞ്ഞടുപ്പിൽ പല മണ്ഡലങ്ങളിലും സി.പി.എമ്മിന്‍റെ വോട്ടുകൾ കുറയുകയാണ് ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വർഗീയശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മൃഗീയമായി ഭൂരിപക്ഷം നേടിയെന്ന് അവകാശപ്പെടുന്ന ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും സി.പി.എമ്മിന് വോട്ട് കുറഞ്ഞിട്ടുണ്ട്. പാലക്കാട് 2500 വോട്ട് സി.പി.എമ്മിന് കുറഞ്ഞു. മഞ്ചേശ്വരത്ത് കഴിഞ്ഞ പ്രാവശ്യം കിട്ടിയതിനേക്കാൾ മൂന്നു ശതമാനം വോട്ടാണ് കുറഞ്ഞത്. വിജയിച്ച നേമത്ത് സി.പി.എമ്മിന് വോട്ട് കുറവാണ്. തൃപ്പൂണിത്തുറയിൽ 10200ഓളം വോട്ടുകളാണ് 2016നെ അപേക്ഷിച്ച് സി.പി.എമ്മിന് കുറഞ്ഞത്. കുണ്ടറയിലും കുറ്റ്യാടിയിലും കൊയിലാണ്ടിയിലുമൊക്ക അതുതന്നെ അവസ്ഥ.
ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് പിണറായി വിജയൻ വോട്ടുകച്ചവടമെന്ന അബദ്ധജടിലമായ വാദങ്ങൾ നിരത്തരുത്. രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ എത്ര വോട്ടാണ് കുറഞ്ഞത്? അതൊക്കെ രാഹുൽ ഗാന്ധിക്ക് നിങ്ങൾ വിറ്റതാണോ? ഇത്തരത്തിലുള്ള ആരോപണങ്ങൾ ഒരു രാഷ്ട്രീയ പർട്ടിക്കെതിരെ ഉന്നയിക്കുേമ്പാൾ സ്വന്തം പാർട്ടിയൂടെ ചരിത്രം കൂടി അദ്ദേഹം മനസ്സിലാക്കി സംസാരിക്കണം.
ശക്തമായ ത്രികോണ സാധ്യതുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. മുസ്ലിം വർഗീയശക്തികളെ കൂട്ടുപിടിച്ച് സി.പി.എം നടത്തിയ പ്രചാരണം എസ്.ഡി.പി.ഐ നിഷേധിച്ചിേട്ടയില്ല. നേമത്ത് ശിവൻകുട്ടിക്ക് 10000 വോട്ട് കൊടുത്തുവെന്ന് എസ്.ഡി.പി.ഐ പറഞ്ഞിട്ട് പിണറായിയും ശിവൻകുട്ടിയും നിഷേധിച്ചില്ലല്ലോ?
യു.ഡി.എഫിനും ഇത്തരത്തിൽ വർഗീയ ശക്തികളുെട സഹായം ലഭിച്ചിട്ടുണ്ട്. കൽപറ്റയിൽ അതുണ്ടായിട്ടുണ്ടെന്ന് ശ്രേയാംസ്കുമാർ പറയുന്നു. ഇ. ശ്രീധരൻ, കുമ്മനം എന്നിവരെ നിയമസഭ കാണിക്കരുതെന്ന് പലർക്കും താൽപര്യമുണ്ടായിരുന്നു. സമുദായം ഒന്നിച്ചുനിന്ന് ഇവരെ തോൽപിക്കണമെന്ന് ആഹ്വാനം ഉണ്ടായിട്ടില്ലേ?
ഷാഫിയും എ.കെ.എം. അഷ്റഫും സിദ്ദീഖും ജയിച്ചപ്പോൾ ആഹ്ലാദ പ്രകടനം നടത്തിയത് അവരുടെ പാർട്ടിക്കാർ മാത്രമല്ലല്ലോ? ഗൂരുവായൂരിലെ ലീഗ് സ്ഥാനാർഥി എങ്ങനെയാണ് തോറ്റത്? ഫത്വ പുറപ്പെടുവിച്ച മണ്ഡലങ്ങളില്ലേ? കോൺഗ്രസിന്‍റെ സ്ഥാനാർഥികൾ മുസ്ലിമാണെങ്കിൽപോലും അപ്പുറത്ത് ലീഗും എസ്.ഡി.പി.ഐയും എല്ലാം സി.പി.എമ്മിന് വോട്ടുചെയ്തു. ബേപ്പൂരിൽ മരുമകേന്റതടക്കം ജയം അത്തരത്തിൽ നിരീക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവെരയെല്ലാം ലക്ഷ്യംവെച്ചുള്ള പ്രവർത്തനമാണ് പിണറായി ഉൾപെെടയുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഞങ്ങളുടെ ഒന്നര ശതമാനം വോട്ട് അന്വേഷിച്ചുനടക്കുന്ന ചെന്നിത്തല തങ്ങളുടെ കാൽക്കീഴിലെ മണ്ണ് എവിടെപ്പോയെന്ന് അന്വേഷിക്കണം. ഞങ്ങളുടെ വോട്ട് പോയത് ഞങ്ങൾ അന്വേഷിക്കും. പി.സി. തോമസിന്റെ പാർട്ടി ഉൾപെടെ ചില ഘടകകക്ഷികൾ വിട്ടുപോയത് ബാധിച്ചിട്ടുണ്ട്. പ്രധാന മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കുേമ്പാൾ മറ്റു ചില മണ്ഡലങ്ങളിൽ പോരായ്മകളുണ്ടായിട്ടുമുണ്ട്. വിശദമായ അേന്വഷണം നടത്തി ശക്തമായ നിലപാട് സ്വീകരിച്ച് കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ ബി.ജെ.പി സജീവമാകും.
വർഗീയ രാഷ്ട്രീയത്തിനെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തും. അപായകരമായ ഈ വിദ്വേഷ രാഷ്ട്രീയത്തിനും വർഗീയ രാഷ്ട്രീയത്തിനുമെതിരായ പ്രചാരണവും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. എവിടെയാണ് പാകപ്പിഴകൾ സംഭവിച്ചതെന്ന് തലനാരിഴ കീറി പരിേശാധിച്ച് നടപടികൾ സ്വീകരിക്കും. നിയമസഭയിൽ പ്രവേശനം ലഭിച്ചില്ലെങ്കിലും പുറത്ത് ഞങ്ങൾ കളിക്കാനുണ്ടാകും -സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.