മോൻസണെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല -കെ. സുരേന്ദ്രൻ

പാലക്കാട്: പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇയാളെയും സംസ്ഥാന സർക്കാറിനെയും തമ്മിൽ ബന്ധിപ്പിച്ച ഇടനിലക്കാരിയെപറ്റി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻമാരുമായും ഐ.എ.എസുകാരുമായും രാഷ്ട്രീയ നേതാക്കളുമായുമുള്ള മോൻസന്‍റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാൽ പുറത്തു കൊണ്ടു വരാനാവില്ല. ഇടനിലക്കാരിക്ക് അഖില കേരള സഭയിൽ നിർണായക പങ്കാളിത്തമുണ്ടായെന്നാണ് സംശയിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ പല വിദേശയാത്രകളിലും ഇവർ പങ്കെടുത്തിട്ടുണ്ടെന്ന വിവരങ്ങളുണ്ട്. ഇടനിലക്കാരും അധികാരത്തിന്‍റെ ഇടനാഴിയിൽ അഴിമതിക്ക് വേണ്ടി സഹായിച്ചവരും കുടുങ്ങണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

മോൻസണുമായി ബന്ധമുള്ള കോൺ​ഗ്രസ് നേതാക്കളെ കുറിച്ച് അന്വേഷിക്കണ്ടെന്ന സർക്കാറിന്‍റെ നിലപാട് ഒത്തുതീർപ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിയുടെ മൗനം എന്താണെന്ന് മനസിലാവുന്നില്ല. സർക്കാറിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്ന് എല്ലാവർക്കും അറിയാം. ഇവർക്കെങ്ങനെ തന്‍റെ സർക്കാറിൽ ഇത്രയും സ്വാധീനമുണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Tags:    
News Summary - k surendran react to Monson Mavunkal Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.