തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ഹൈകോടതിയിൽനിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സർക്കാറിെൻറ തനിനിറം പുറത്തായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മരംമുറിയിൽ 14 കോടിയുടെ നഷ്ടമുണ്ടായെന്നും 701 കേസ് എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഇത്രയും കേസ് എടുത്തിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാത്തത് സർക്കാറിെൻറ അനാസ്ഥയാണെന്നാണ് കോടതി പരാമർശത്തിലൂടെ വ്യക്തമാകുന്നത്. സർക്കാർ സ്പോൺസേഡ് അഴിമതിയാണ് മരംമുറിയെന്ന് ബി.ജെ.പി പറഞ്ഞത് ഹൈേകാടതിയും അംഗീകരിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പിലെ പണസമാഹാരം ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സർക്കാറിെൻറ അവസാന കാലത്ത് വിവാദ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. റവന്യൂ വകുപ്പിനും വനം വകുപ്പിനും മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫിസിനും ഇതിൽ പങ്കുണ്ട്. സി.പി.എമ്മും സി.പി.ഐയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഈ പണം ചെലവഴിച്ചിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന സർക്കാറിനു കീഴിലുള്ള അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ പുറത്തുവരിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.