വെള്ളിമാട്കുന്നിൽ ഉദിച്ച വെള്ളിനക്ഷത്രം കേരളത്തിലും കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും ധവളിമ പരത്തി പ്രശോഭിച്ചപ്പോൾ അതിെൻറ പിറകിലുണ്ടായിരുന്ന ചാലകശക്തിയാണ് വിടപറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു പത്രം ഇറക്കാൻ തീരുമാനിച്ച പ്രസ്ഥാനം അതിെൻറ ഭാരവാഹിത്വത്തിനു കണ്ടുവെച്ചത് സിദ്ദീഖ് ഹസെനയായിരുന്നു. ആ ധൈര്യവും അർപ്പണബോധവും ആത്മാർഥതയുമാണ് മാധ്യമം ദിനപത്രത്തിെൻറ പിറവിക്കു കാരണമായത്.
1985ൽ പത്രനടത്തിപ്പിനായി ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് രൂപവത്കരിക്കുകയും ചെയർമാനായി എന്നെയും സെക്രട്ടറിയായി സിദ്ദീഖ് ഹസനെയും തെരഞ്ഞെടുക്കുകയും ചെയ്തു. കോഴിക്കോെട്ട 'പ്രബോധനം' വാരികയുടെ ഓഫിസിെൻറ വരാന്തയിൽ ഒരു മേശക്ക് ഇരുപുറവുമിരുന്നാണ് ഞങ്ങൾ കുറച്ചുകാലം കാര്യങ്ങൾ നിയന്ത്രിച്ചത്. അന്ന് ഇന്നത്തെ 'മാധ്യമം' കെട്ടിടം ഇല്ല. റോഷ്നി പ്രസ് എന്ന പേരിൽ ഒരു ഷീറ്റ്ഫെഡ് പ്രസ് അവിടെ നിലവിലുള്ള ചെറിയ കെട്ടിടത്തിൽ കെ.എം. രിയാലുവിെൻറ നേതൃത്വത്തിൽ നടത്തുന്നുണ്ടായിരുന്നു. ആ പ്രസ് പത്രത്തിന് മതിയാവില്ലെന്ന് മനസ്സിലാക്കിയാണ് വെബ് ഓഫ്സെറ്റ് പ്രസ് തന്നെ വാങ്ങാൻ തീരുമാനമുണ്ടായത്.
കെ.സി. അബ്ദുല്ല മൗലവിയുടെ നിർദേശപ്രകാരം എന്നെ ഡൽഹിയിലേക്ക് പ്രസ് നോക്കാൻ അയച്ചു. ഈ ഘട്ടത്തിൽ കെ.സി. അബ്ദുല്ല മൗലവിയുടെ നേതൃത്വത്തിൽ പ്രസിനും കെട്ടിടത്തിനും ആവശ്യമായ ഫണ്ട് ശേഖരണം തുടങ്ങിയിരുന്നു. സിദ്ദീഖ് ഹസെൻറ നിതാന്തമായ പരിശ്രമമാണ് ആ സംരംഭം വിജയിപ്പിച്ചത്. അദ്ദേഹം രാവും പകലും വിശ്രമമില്ലാതെ ഫണ്ട് ശേഖരണത്തിന് ശ്രമിച്ചു. അത്യന്തം ദുർവഹമായിരുന്ന ആ ജോലിയിൽ അദ്ദേഹം ഒട്ടും വീഴ്ച വരുത്തിയില്ല. ആ നിഷ്കാമ കർമമാണ് 'മാധ്യമം' എന്ന ഈ പ്രസ്ഥാനത്തെ വിജയിപ്പിച്ചത്.
പത്രത്തിെൻറ ദൈനംദിന നടത്തിപ്പ് പലപ്പോഴും വലിയ പ്രതിസന്ധിയിലായ കാലത്ത് പണം കണ്ടെത്താൻ രാവും പകലുമില്ലാതെ അദ്ദേഹം നാടുചുറ്റി. പലപ്പോഴും 'മാധ്യമ'ത്തിെൻറ ട്രഷറി അദ്ദേഹത്തിെൻറ ചെറിയ ബാഗ് ആയിരുന്നു. കടമായി വാങ്ങുന്ന പണം സമയത്തിനുതെന്ന കൊടുക്കുകയെന്നതിലും വലിയ നിഷ്കർഷയായിരുന്നു. പ്രവർത്തനമേഖല അഖിലേന്ത്യതലത്തിലേക്കു വ്യാപിച്ചതോെട ബൃഹത്തായ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു. വിഷൻ 2026ഉം വെൽഫെയർ ഫൗണ്ടേഷനുമടക്കം നിരവധി സംരംഭങ്ങൾ, സ്ഥാപനങ്ങൾ അദ്ദേഹത്തിെൻറ കൈമുദ്ര പതിഞ്ഞവയാണ്. ഏതു കാര്യത്തിലും ആത്മാർഥതയും സത്യസന്ധതയും അദ്ദേഹത്തിെൻറ മുഖമുദ്രയായിരുന്നു. അതു വ്യക്തിപരമായി അനുഭവപ്പെട്ട സന്ദർഭങ്ങൾ ഇഷ്ടംപോലെയുണ്ട്. വലിയ നഷ്ടമാണ് അദ്ദേഹത്തിെൻറ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.'മാധ്യമ'ത്തിെൻറ ചാലകശക്തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.