കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു. 'ഓപ്പറേഷൻ കാവലി'ന്‍റെ ഭാഗമായാണ് സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാപ്പ ചുമത്തിയത്.
നിരവധി കേസുകളിൽ പ്രതിയായ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കമീഷണർ ആർ. ഇളങ്കോ നേരത്തെ ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.ഐ.ജി രാഹുൽ ആർ. നായർക്ക് കൈമാറിയിരുന്നു.
സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ കാപ്പ ചുമത്തി പൊലീസ് ഉത്തരവിറക്കിയത്. ഉത്തരവ് ഇറങ്ങിയതിന്‍റെ അടിസ്ഥാനത്തിൽ ആയങ്കിക്ക് ഇനി കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല.
2021 ജൂൺ 28നാണ്അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31ന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.