തിരുവനന്തപുരം: ആക്ടിവിസ്റ്റുകൾക്ക് കയറി ആക്ടിവിസം കാണിക്കാനും പ്രചരിപ്പിക്കാനുമുള്ള ഇടമല്ല ശബരിമലയെന് ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യം മുമ്പും വ്യക്തമാക്കിയതാണ്. ദർശനത്തിനായി സ്ത്രീകളെത്തിയാൽ പൊലീസ് സംരക്ഷണം നൽകില്ല. സുപ്രീംകോടതി ഉത്തരവുമായി വന്നാൽ മാത്രമേ സംരക്ഷണം നൽകൂ. കഴിഞ്ഞ കാലത്തും സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ സർക്കാർ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്തെ സാഹചര്യമല്ല ഇപ്പോൾ. അയോധ്യവിധി നമ്മളെല്ലാം അംഗീകരിച്ചതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് സർക്കാർ കൂട്ടുനിൽക്കില്ല. കഴിഞ്ഞ സീസണുശേഷം ശബരിമലയിൽ എട്ട് മാസപൂജകൾ നടന്നില്ലേ, അതിൽ ഒരു വിഷയവുമുണ്ടായില്ലല്ലോ. അത്തരത്തിൽ ഇൗ സീസണും കൊണ്ടുപോകും. അതിന് എല്ലാവരുടെയും സഹകരണമുണ്ടാകണം. ക്ഷേത്രദർശനത്തിനെത്തുമെന്ന് ചിലർ പറയുന്നത് പബ്ലിസിറ്റി ലക്ഷ്യമിട്ടാണ്.
മാധ്യമങ്ങൾ ആക്ടിവിസ്റ്റുകളുടെ മുഖാമുഖം എടുത്ത് സംപ്രേഷണം ചെയ്യുകയാണ്. അതുകണ്ട് കുറേ പേർ പ്രതിഷേധവുമായി രംഗത്തെത്തുന്നു. ഇതിനു മാറ്റം വരണം. മാധ്യമങ്ങളും സഹകരിക്കണം. പുനഃപരിശോധന ഹരജികൾ മാറ്റിെവച്ച സുപ്രീംകോടതി വിധിയിൽ അവ്യക്തത നീങ്ങിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.