അനര്‍ട്ട് ഡയറക്ടര്‍ നിയമനക്രമക്കേട്: കടകംപള്ളിക്കെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം: അനര്‍ട്ട് ഡയറക്ടര്‍ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കോവളം എം.എല്‍.എ എം. വിന്‍സെന്‍റ് സമര്‍പ്പിച്ച ഹരജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. സാമ്പത്തികക്രമക്കേട് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഡോ. ഹരികുമാറിനെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് നിലപാട് ജനുവരി 31ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടു.

ഹരികുമാര്‍ പാരമ്പര്യേതര ഊര്‍ജവകുപ്പ് പദ്ധതി ഡയറക്ടറായിരിക്കെ 2007-10 ലെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടത്തെിയിരുന്നു.  14.50 കോടിയുടെ നഷ്ടം പൊതുഖജനാവിനുണ്ടായതായും പരിശോധനയില്‍ കണ്ടത്തെി. ഇതേതുടര്‍ന്നാണ് ഹരികുമാറിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയതെന്ന് ഹരജിയില്‍ ആരോപണമുണ്ട്. സാമ്പത്തിക ക്രമക്കേടിന് അനര്‍ട്ടില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്ന ഇ.കെ. ചന്ദ്രബോസ്, റഫി ജോര്‍ജ്, ജോര്‍ജ് കെ. ജോണ്‍ എന്നിവരെ സര്‍വിസില്‍ തിരികെ പ്രവേശിപ്പിച്ചെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Tags:    
News Summary - kadakam palli surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.