തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.പി.എം അംഗവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. സർവജ്ഞപീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും ശങ്കരാചാര്യർ കഴിഞ്ഞാൽ താനാണെന്ന ഭാവത്തിലാണ് അദ്ദേഹം സഭയിൽ പെരുമാറുന്നതെന്നും കടകംപള്ളി ആരോപിച്ചു. മുഖ്യമന്ത്രിക്ക് ധർഷ്ട്യമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. എന്നാൽ ധാർഷ്ട്യത്തിന് കൈയും കാലും വയറും വെച്ചാൽ പ്രതിപക്ഷനേതാവായെന്നും കടകംപള്ളി വിമർശിച്ചു. തികഞ്ഞ അഹങ്കാരത്തോടെ സഭയിൽ പെരുമാറുന്നത് പ്രതിപക്ഷ നേതാവാണ്.
സഭയിൽ ധനാഭ്യർഥന ചര്‍ച്ചകൾക്ക് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി മറുപടി പറഞ്ഞതിന് പിന്നാലെ, പ്രതിപക്ഷത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നപ്പോഴായിരുന്നു കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിയെ പ്രതിരോധിച്ചും പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചും രംഗത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.