കുമ്മനത്തിന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സ്വാനാർഥിത്വം കൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൈയിൽ ഇരുന്നതും കടിച്ചതും പോയ അവസ്ഥയാകും അദ്ദേഹത്തിന്. കുമ്മനം മൽസരിക്കുന്നതിൽ എൽ.ഡി.എഫിന് ആശങ്കയില്ലെന്നും കടകംപ ള്ളി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം സീറ്റിൽ സ്വാനാർഥിയാകുന്നതിന് മുന്നോടിയായി ​മിസോ​റം ഗ​വ​ർ​ണ​ർ ​പ​ദ​വി കുമ്മനം രാ​ജ​ശേ​ഖ​ര​ൻ ഇന്നലെ രാ​ജി​വെച്ചിരുന്നു. യു.ഡി.എഫിനായി കോ​ൺ​ഗ്ര​സി​ലെ ശ​ശി ത​രൂ​രും എൽ.ഡി.എഫിനായി സി.പി.ഐയിലെ സി. ​ദി​വാ​ക​ര​നുമാണ് മറ്റ് സ്ഥാനാർഥികൾ.

Tags:    
News Summary - Kadakampally Surendran Kummanam Rajasekaran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.