കടയ്ക്കാവൂർ പോക്‌സോ കേസ്; അമ്മക്കെതിരെ മകൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസിൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകൻ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേട്ടില്ലെന്നും അമ്മയോട് വിചാരണ നേരിടാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.

കേരളത്തിൽ വലിയ കോലാഹലം സൃഷ്ടിച്ച വിവാദമായിരുന്നു അമ്മ മകനെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന സംഭവം. കേസിൽ ആദ്യം കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കർശന ഉപാധികളോട് കൂടി യുവതിക്ക് ജാമ്യം നൽകിയിരുന്നു.

ശേഷം പ്രത്യേക സംഘത്തെ കേസിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു. എന്നാൽ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന് ഡോ. ദിവ്യ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുപിടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കി തിരുവനന്തപുരം പോക്‌സോ കോടതി കേസിന്റെ നടപടിക്രമങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.

എന്നാൽ ഇപ്പോൾ തന്റെ വാദം കോടതി കേട്ടിരുന്നില്ലെന്നും പ്രോസിക്യൂഷൻ ഭാഗം മാത്രമാണ് കേട്ടതെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക അൻസു കെ. വർക്കി മുഖേനെ പരാതിക്കാരൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. വിദേശത്ത് അച്ഛനൊപ്പം കഴിയുന്ന സമയത്ത് കുട്ടി അമ്മയുടെ ഫോണിൽ നിന്നും അശ്ലീല വിഡിയോകൾ കാണുമായിരുന്നെന്നും അമ്മ അത് കണ്ടുപിടിച്ചപ്പോൾ അതിൽ നിന്നും രക്ഷപ്പെടാനാണ് അമ്മ പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചതെന്നുമാണ് അന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

കൂടാതെ 8 പേരടങ്ങുന്ന സംഘം കുട്ടിയെ 12 ദിവസത്തോളം ആശുപത്രിയിൽ വിശദമായ വൈദ്യപരിശോധന നടത്തിയ ശേഷമാണ് റിപ്പോർട്ട് നൽകിയത്. അതിൽ കുട്ടിയുടെ വാദം വിശ്വാസയോഗ്യമല്ലെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവിനും പങ്കുണ്ടെന്ന ആരോപണമുയർന്നിരുന്നെങ്കിലും പരാതിക്ക് പിന്നിൽ മറ്റു പ്രേരണകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

Tags:    
News Summary - kadakkavoorpocsocase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.