എ.കെ. ശശീന്ദ്രനെ കോൺഗ്രസ് എസിലേക്ക് ക്ഷണിച്ച് കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: എൻ.സി.പി ഇടതുമുന്നണി വിടുമെന്ന വാർത്തകൾക്ക് പിന്നാലെ മുതിർന്ന നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രനെ കോൺഗ്രസ് എസിലേക്ക് ക്ഷണിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ശശീന്ദ്രനും പ്രവർത്തകർക്കും മുഖവുരയില്ലാതെ പാർട്ടിയിലേക്ക് വരാമെന്ന് കടന്നപ്പള്ളി പറഞ്ഞു.

ശശീന്ദ്രനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവരും സഞ്ചരിച്ചവരുമാണ്. രാഷ്ട്രീയ രംഗത്തെ ചില മാറ്റങ്ങൾ കാരണം വഴിമാറിയതാണ്. ശശീന്ദ്രനും സഹപ്രവർത്തകരും പാർട്ടിയിലേക്ക് വരുന്നത് കോൺഗ്രസ് എസിനെയും ഇടതുമുന്നണിയെയും ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

പാലാ സീറ്റ് സംബന്ധിച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായുള്ള തർക്കമാണ് എൻ.സി.പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്. എന്നാൽ, എൽ.ഡി.എഫ് ബന്ധം അവസാനിപ്പിക്കാൻ എ.കെ. ശശീന്ദ്രൻ അടക്കമുള്ളവർ എതിരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.