കഠിനംകുളം (തിരുവനന്തപുരം): യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഭർത്താവ് ഉൾെപ്പടെ ആറ് പ്രതികളെയും റിമാൻഡ് ചെയ്തു. മൻസൂർ (45), അക്ബർ ഷാ (23), അർഷാദ് (33), രാജൻ (50), മനോജ് (25) എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. പ്രതികൾെക്കതിരെ ശക്തമായ മൊഴിയാണ് യുവതിയുടെ അഞ്ചു വയസ്സുകാരൻ മകൻ നൽകിയത്.
കഠിനംകുളം ചാന്നാങ്കരയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ പ്രതികൾ യുവതിയെ എത്തിച്ചപ്പോൾ മൂത്തമകനും ഒപ്പമുണ്ടായിരുന്നു. ഇവിടെവെച്ച് അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്നും പ്രതികൾ തന്നെ തള്ളിയിട്ട് മർദിച്ചെന്നുമാണ് മകെൻറ മൊഴി. ഇതോടെ സംഘത്തിലുൾപ്പെട്ട ഏഴുപേരിൽ നാലുപേർക്കെതിരെ കൂട്ടബലാത്സംഗത്തിന് പുറമെ പോക്സോ വകുപ്പും ചുമത്തി.
മൻസൂർ, അക്ബർ ഷാ, അർഷദ്, നൗഫൽ എന്നിവർക്കെതിരെയാണ് പോക്േസാ ചുമത്തിയത്. മുഖ്യ പ്രതികളിലൊരാളായ നൗഫലിനെ പിടികൂടിയിട്ടില്ല. യുവതിയുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചു. കസ്റ്റഡിയിലായിരുന്ന മനോജിെൻറ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കിയശേഷം കാരക്കോണത്തുള്ള ജയിൽ വകുപ്പിെൻറ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവതിയെയും മകനെയും ഷെൽട്ടൽ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.