കോഴിക്കോട്: യു.പിയിലെ ശിശുരോഗവിദഗ്ധൻ ഡോ. കഫീൽഖാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സംവാദം സംബന്ധിച്ച് സിറ്റി പൊലീസ് കമീഷണറോട് അന്വേഷിക്കാൻ ആവശ്യപ്പെടാന ുള്ള മെഡിക്കൽകോളജ് വികസന സമിതി (എച്ച്.ഡി.എസ്) തീരുമാനം വിവാദത്തിൽ. സി.പി.എം ജില്ല സെക്രട്ടറി പങ്കെടുത്ത സമിതി യോഗത്തിൽ ബി.ജെ.പി അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ വർഷം മേയിൽ നടന്ന പരിപാടിയെ കുറിച്ച് അന്വേഷിക്കാനാണ് എച്ച്.ഡി.എസ് യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. കഫീൽ ഖാൻ വന്ന ചടങ്ങ് രാജ്യദ്രോഹപരമാണെന്ന് കാണിച്ച് ബി.ജെ.പി നേതാക്കൾ ഉൾെപ്പടെയുള്ളവർ വിഷയം യോഗത്തിൽ ഉന്നയിച്ചു.
ഇതോടെ അന്വേഷണം കമീഷണർക്ക് കൈമാറാൻ എച്ച്.ഡി.എസ് യോഗം തീരുമാനിക്കുകയായിരുന്നു. കഫീൽഖാൻ പങ്കെടുത്ത ചടങ്ങിനു ശേഷം നടന്ന എച്ച്.ഡി.എസ് യോഗത്തിലും അന്വേഷണ ആവശ്യം ഉയർന്നിരുന്നു. അതിനെ തുടർന്ന് പ്രിൻസിപ്പലിെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതു പോരെന്ന ആവശ്യം കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഉയർന്നതോടെയാണ് പൊലീസ് കമീഷണറെ അന്വേഷണചുമതല ഏൽപിക്കാൻ തീരുമാനിച്ചത്. എന്നാൽ, മിനുട്സ് അംഗീകരിച്ച് വരാത്തതിനാൽ ഇതുവരെ കമീഷണർക്ക് പരാതി നൽകിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ, കഫീൽ ഖാൻ വന്ന ചടങ്ങ് രാജ്യദ്രോഹപരമാണെന്ന് ആരോപണം ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്നാണ് സി.പി.എം നിലപാടെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. കഫീൽഖാൻ ജയിൽ മോചിതനായ സമയത്ത് കേരളത്തിൽ വന്നപ്പോഴാണ് വിദ്യാർഥികളുമായി സംവാദം സംഘടിപ്പിച്ചത്. ചടങ്ങിൽ രാജ്യദ്രോഹപരമായി ഒന്നും ഉണ്ടായിട്ടില്ല. തികച്ചും അക്കാദമികമായ സംവാദം മാത്രമാണ് നടന്നത്. ചില രാഷ്ട്രീയപാർട്ടികൾ ഇതിനെ പ്രത്യേക താൽപര്യത്തോടെ ഉപയോഗിക്കുകയാണെന്നും പരിപാടിയിൽ കേൾവിക്കാരനായി എത്തിയ ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.