‘കാഫിർ’ സ്ക്രീൻ ഷോട്ട്: പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭമെന്ന് യു.ഡി.എഫ്

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ സി.പി.എം നേതാക്കൾ കുടുങ്ങുമെന്ന് യു.ഡി.എഫ് വടകര മണ്ഡലം ചെയര്‍മാൻ പാറക്കൽ അബ്ദുല്ല. ഇടത് സൈബർ സംഘങ്ങളാണ് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതെന്ന് വ്യക്തമായെന്നും അബ്ദുല്ല പറഞ്ഞു.

പ്രതികൾ ആരാണെന്ന് എല്ലാവർക്കും അറിയാം. റിബേഷ് എന്ന അധ്യാപകനാണ് ആദ്യമായി ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. നാട്ടില്‍ വിഭാഗീയത ഉണ്ടാക്കിയ ആള്‍ അധ്യാപകനായിരിക്കാന്‍ അര്‍ഹനല്ല. പ്രതിയെ കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പൊലീസ് ആരെയോ ഭയപ്പെടുന്നുവെന്നും പാറക്കല്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

കാഫിര്‍ സ്‌ക്രീൻ ഷോട്ടിന് പിന്നില്‍ സി.പി.എം ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്‍റിനെതിരെ ഇരയുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ല. ഫോണ്‍ കസ്റ്റഡിയിൽ എടുക്കുകയല്ല, മറിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു. സി.പി.എമ്മിന്റെ പോഷക സംഘടനയെ പോലെയാണ് പൊലീസ് പെരുമാറുന്നത്. വടകരയിലെ പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണ്. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ഉടന്‍ പ്രക്ഷോഭം തുടങ്ങുമെന്നും വടകരയില്‍ യു.ഡി.എഫ്. യോഗം ചേരുമെന്നും പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പ്ര​ച​രി​ച്ച ‘കാ​ഫി​ർ’ സ്‌​ക്രീ​ൻ ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം റെ​ഡ് ബ​റ്റാ​ലി​യ​ൻ, റെ​ഡ് എ​ൻ​കൗ​ണ്ടേ​ഴ്സ് എ​ന്നീ ​വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ളെ​ന്നാണ്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്. കേ​സി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​യാ​യ എം.​എ​സ്.​എ​ഫ് നേ​താ​വ് പി.​കെ. മു​ഹ​മ്മ​ദ് കാ​സിം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് വ​ട​ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കേ​സ് ഡ​യ​റി ഹൈകോടതിയിൽ ഹാ​ജ​രാ​ക്കി​യ​ത്. എ​ന്നാ​ൽ, ഫേ​സ്​​ബു​ക്, വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്​ ആ​രാ​ണെ​ന്ന്​ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന ഫേ​സ്ബു​ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​നീ​ഷ്, സ​ജീ​വ് എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള​താ​ണ് ഈ ​ന​മ്പ​റു​ക​ൾ. അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന പേ​ജി​ന്‍റെ അ​ഡ്മി​നാ​യ മ​നീ​ഷി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. റെ​ഡ് ബ​റ്റാ​ലി​യ​ൻ എ​ന്ന വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നാ​ണ് മ​നീ​ഷി​ന് വി​വാ​ദ പോ​സ്റ്റ് കി​ട്ടി​യ​തെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

അ​മ​ൽ​റാം എ​ന്ന​യാ​ളാ​ണ് റെ​ഡ് ബ​റ്റാ​ലി​യ​ൻ ഗ്രൂ​പ്പി​ൽ ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സ്​ എ​ന്ന ഗ്രൂ​പ്പി​ൽ നി​ന്ന്​ ഇ​ത്​ കി​ട്ടി​യെ​ന്നാ​ണ്​ അ​മ​ൽ റാം ​പ​റ​യു​ന്ന​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സി​ൽ ഇ​ത്​ പോ​സ്റ്റ്​ ചെ​യ്ത​ത്​ റി​ബീ​ഷ് എ​ന്ന​യാ​ളാ​ണെ​ന്നാ​ണ്​ മൊ​ഴി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​ബീ​ഷി​ന്റെ മൊ​ഴി എ​ടു​ത്തെ​ങ്കി​ലും പോ​സ്റ്റ് ല​ഭി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് പ​റ​യാ​ൻ ത​യാ​റാ​യി​ല്ല. പോ​രാ​ളി ഷാ​ജി എ​ന്ന ഫേ​സ്ബു​ക്​ ഗ്രൂ​പ്പി​ൽ വി​വാ​ദ പോ​സ്റ്റ് ഇ​ട്ട​ത് വ​ഹാ​ബ് എ​ന്ന​യാ​ളാ​ണ്.

Tags:    
News Summary - 'Kafir' screenshot: UDF says agitation if accused not arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.