കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ രണ്ട് പേരെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി കൊല്ലക്കൽ മീത്തൽ വിഷ്ണു എന്ന ഉണ്ണിക്കുട്ടൻ (24), കൂടത്തുംപൊയിൽ പടിഞ്ഞാറെ ചാലിയാടത്ത് വീട്ടിൽ ദീക്ഷിത് (24) എന്നിവരെയാണ് ഹൊസൂരിൽനിന്ന് പിടികൂടിയത്. പ്രതികൾ അവിടെ സുഹൃത്തിെൻറ മുറിയിൽ ഒളിവിൽ കഴിയുകയായിരുന്നു. മയക്കുമരുന്ന് വിറ്റ് ലഭിച്ച പണം മുഖ്യപ്രതികളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട കേസിലെ 18ാം പ്രതി കോഴിക്കോട് കാക്കോട് സ്വദേശി ഷാഹിദിനെ (24) എക്സൈസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി ഒളിവിൽ കഴിഞ്ഞിരുന്ന ഹൊസൂരിൽ എത്തിച്ചപ്പോഴാണ് വിഷ്ണു, ദീക്ഷിത് എന്നിവരുടെ ഒളിസങ്കേതം കണ്ടെത്താനായത്. കേസിൽ ഇതുവരെ 20 പ്രതികളായി. ആഗസ്റ്റിൽ കാക്കനാട് അപ്പാർട്മെൻറിൽനിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.