തൃശൂർ: അരങ്ങിലെ നളൻ കലാമണ്ഡലം ഗോപിയുടെ 83ാം പിറന്നാളായിരുന്നു ഇന്നലെ. കോവിഡ് കാരണം ആഘോഷം വേണ്ടെന്ന് വെച്ചതായിരുന്നു. അതിനിടെ ഫോണിൽ പുലർകാലത്തെത്തിയ ശബ്ദ സന്ദേശം നടൻ മോഹൻലാലിെൻറ വക പിറന്നാൾ ആശംസയായിരുന്നു. പിന്നെയങ്ങോട്ട് പിറന്നാൾ ആശംസകളുടെ വരവായി.
ലോക്ഡൗൺ കാരണം മുണ്ടൂർ അവണാവ് റോഡിലെ ഗുരുകൃപ വീട്ടിൽ തന്നെയാണ് ഗോപിയാശാൻ. സാധാരണ പിറന്നാളിൽ ആൾത്തിരക്കും ബഹളങ്ങളുണ്ടാവാറുണ്ടെങ്കിലും ഇത്തവണ ശാന്തമായിരുന്നു.
നടൻ ജയരാജ് വാര്യർ, കോട്ടക്കൽ ഗോപിനായർ അടക്കമുള്ളവർ ഫോണിൽ ആശംസയറിയിച്ചു. വീട്ടിൽ പത്നി ചന്ദ്രിക വിളമ്പിയ പായസത്തോടു കൂടിയ സദ്യയായിരുന്നു പിറന്നാളിലെ പ്രത്യേകത. പ്രായം 84ലേക്കെത്തുമ്പോഴും ചിട്ടതെറ്റാത്ത പരിശീലനം ഇന്നും വീട്ടിലെ കളരിയിൽ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.