കളമശ്ശേരി സ്ഫോടനം: ഗുരുവായൂരിലും സുരക്ഷ ശക്തമാക്കി

ഗുരുവായൂർ: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. പരിശോധന കൂടാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് കർശന നിർദേശം നൽകിയതായി എ.സി.പി കെ.ജി. സുരേഷ് പറഞ്ഞു. കിഴക്കേ ഗോപുര കവാടത്തിന് സമീപം ഒരു ഡോർ മെറ്റൽ ഡിറ്റക്ടർകൂടി സ്ഥാപിച്ചു.

വി.ഐ.പികൾക്കൊപ്പം എത്തുന്നവരെയും പരിശോധനക്കുശേഷമേ പ്രവേശിപ്പിക്കു. ദ്രുതകർമ സേനയുടെയും സായുധ പൊലീസിന്റെയും എണ്ണം വർധിപ്പിച്ചു.

ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. എ.സി.പി കെ.ജി. സുരേഷ്, ടെമ്പിൾ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Tags:    
News Summary - Kalamassery blast: Security beefed up in Guruvayur Temple too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.