ഒ​ന്നാം തേ​രു​ത്സ​വ​ത്തി​ൽ ശി​വ​പാ​ർ​വ​തി​മാ​രു​ടെ ര​ഥം പ്ര​ദ​ക്ഷി​ണ​വ​ഴി​യി​ലേ​ക്ക് ആ​ന​യു​ടെ സ​ഹാ​യ​ത്താ​ൽ നീ​ക്കു​ന്നു

ഇന്ന് രണ്ടാം തേര്

പാ​ല​ക്കാ​ട്: പു​തി​യ ക​ൽ​പാ​ത്തി മ​ന്ദ​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ര​ഥാ​രോ​ഹ​ണം വ്യാ​ഴാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ആ​റി​ന് രു​ദ്രാ​ഭി​ഷേ​കം, എ​ട്ടി​ന് ഉ​പ​നി​ഷ​ദ് പാ​രാ​യ​ണം, ഒ​മ്പ​തി​ന് വേ​ദ​പാ​രാ​യ​ണ സ​മാ​പ​നം, ആ​ശീ​ർ​വാ​ദ എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം 10.15നും 11​നും ഇ​ട​യി​ൽ ര​ഥാ​രോ​ഹ​ണം ന​ട​ക്കും. ഇ​തോ​ടെ മ​ന്ദ​ക്ക​ര മ​ഹാ​ഗ​ണ​പ​തി​യും ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​നി​റ​ങ്ങും. പ​ഴ​യ ക​ൽ​പാ​ത്തി ല​ക്ഷ്‌​മി​നാ​രാ​യ​ണ പെ​രു​മാ​ൾ ക്ഷേ​ത്ര​ത്തി​ൽ വൈ​കീ​ട്ട് കു​തി​ര​വാ​ഹ​ന അ​ല​ങ്കാ​ര​വും ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ അ​ശ്വ​വാ​ഹ​ന എ​ഴു​ന്ന​ള്ള​ത്തും ന​ട​ക്കും.

ദേ​വ​ര​ഥ​സം​ഗ​മം 15ന്

​പാ​ല​ക്കാ​ട്: മൂ​ന്നാം തേ​രു​ത്സ​വ ദി​ന​മാ​യ 15നാ​ണ് ദേ​വ​ര​ഥ​സം​ഗ​മം. അ​ന്ന് സ​ന്ധ്യ​ക്ക് തേ​രു​മു​ട്ടി​യി​ൽ ദേ​വ​ര​ഥ​ങ്ങ​ൾ എ​ത്തു​ന്ന​തോ​ടെ ക​ൽ​പാ​ത്തി കാ​ത്തി​രു​ന്ന ദേ​വ​ര​ഥ​സം​ഗ​മ​മാ​കും. പ​ഴ​യ ക​ൽ​പാ​ത്തി ല​ക്ഷ്മി​നാ​രാ​യ​ണ പെ​രു​മാ​ൾ, ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ങ്ങ​ളി​ൽ ര​ഥാ​രോ​ഹ​ണം 15നാ​ണ്.

15ന് ​ര​ഥാ​രോ​ഹ​ണ ശേ​ഷം ഇ​രു​ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും ദേ​വ​ര​ഥ​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നി​റ​ങ്ങും. പ​ഴ​യ ക​ൽ​പാ​ത്തി​യി​ൽ രാ​വി​ലെ പൂ​ജ​ക​ൾ​ക്കു​ശേ​ഷം 10നും 10.30​നും ഇ​ട​യി​ലാ​ണ് ര​ഥാ​രോ​ഹ​ണം. ചാ​ത്ത​പു​ര​ത്ത് രാ​വി​ലെ 10.30നാ​ണ് ര​ഥാ​രോ​ഹ​ണം.

ദേ​വ​ര​ഥ​ങ്ങ​ൾ

പാ​ല​ക്കാ​ട്: ക​ൽ​പാ​ത്തി വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശി​വ പാ​ർ​വ​തി​മാ​ർ, ഗ​ണ​പ​തി, വ​ള്ളി ദൈ​വാ​ന സ​മേ​ത സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി​യു​ടെ തേ​ര് എ​ന്നി​വ​യാ​ണ് ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. പു​തി​യ ക​ൽ​പാ​ത്തി മ​ന്ദ​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഗ​ണ​പ​തി​യു​ടെ​യും പ​ഴ​യ ക​ൽ​പാ​ത്തി ല​ക്ഷ്മി​നാ​രാ​യ​ണ പെ​രു​മാ​ൾ ക്ഷേ​ത്ര​ത്തി​ൽ ല​ക്ഷ്‌​മി​നാ​രാ​യ​ണ പെ​രു​മാ​ളു​ടെ​യും ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഗ​ണ​പ​തി​യു​ടെ​യും തേ​രാ​ണ് പ്ര​ദ​ക്ഷി​ണ​ത്തി​നി​റ​ങ്ങു​ക.

ഭക്തിയിലാറാടി ഒന്നാം തേരുത്സവം; ഉത്സവലഹരിയിൽ കൽപാത്തി

പാ​ല​ക്കാ​ട്: കാ​ശി​യി​ൽ പാ​തി​യാ​യ ക​ൽ​പാ​ത്തി​യി​ൽ വി​ശാ​ലാ​ക്ഷി​സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി​യു​ടെ ര​ഥാ​രോ​ഹ​ണ​ത്തി​ന് ഭ​ക്തി​യു​ടെ നി​റ​വി​ൽ തു​ട​ക്കം. വി​ശാ​ലാ​ക്ഷി​സ​മേ​ത വി​ശ്വ​നാ​ഥ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ഉ​പ​നി​ഷ​ദ് പാ​രാ​യ​ണം, വേ​ദ​പാ​രാ​യ​ണ സ​മാ​പ​നം, വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ സ്വാ​മി​ക്ക് ക​ല്യാ​ണോ​ത്സ​വം എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഉ​ത്സ​വ​മൂ​ർ​ത്തി​ക​ളെ പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​ച്ചു. വി​ഘ്ന​നി​വാ​ര​ണ മൂ​ർ​ത്തി​യാ​യ ഗ​ണ​പ​തി​യാ​ണ് ആ​ദ്യം എ​ഴു​ന്ന​ള്ളി​യ​ത്. തൊ​ട്ടു​പി​റ​കെ വ​ള്ളി-​ദൈ​വാ​ന​സ​മേ​ത സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി​യും ശി​വ​പാ​ർ​വ​തി​മാ​രും പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി.

11.45ന് ​ര​ഥാ​രോ​ഹ​ണ​ത്തോ​ടെ ദേ​വ​ര​ഥ​പ്ര​ദ​ക്ഷി​ണ​ത്തി​ന് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശി​വ​പാ​ർ​വ​തി​മാ​രും ഗ​ണ​പ​തി​യും വ​ള്ളി- ദൈ​വാ​ന​സ​മേ​ത സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി​യു​മാ​ണ് ഭ​ക്ത‌​ർ​ക്ക് അ​നു​ഗ്ര​ഹ​മേ​കി തേ​രി​ൽ പ്ര​ദ​ക്ഷി​ണ​ത്തി​നി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് പൂ​ജ​ക​ൾ​ക്കു​ശേ​ഷം ആ​ര​തി​യു​ഴി​ഞ്ഞ​തോ​ടെ ര​ഥ​പ്ര​യാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

ആ​ദ്യം ഗ​ണ​പ​തി​ത്തേ​രാ​ണ് ഇ​ള​ക്കി​നി​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് വ​ള്ളി- ദൈ​വാ​ന​സ​മേ​ത സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി​യു​ടെ തേ​ര് വ​ലി​ച്ച് മു​ന്നോ​ട്ടു നി​ർ​ത്തി. തൊ​ട്ടു​പി​റ​കെ ഏ​റ്റ​വും പി​ന്നി​ലാ​യാ​ണ് ശി​വ​പാ​ർ​വ​തി​മാ​രു​ടെ തേ​ര് ​പ്ര​യാ​ണ​ത്തി​നി​റ​ങ്ങി​യ​ത്. ഏ​റ്റ​വും വ​ലി​യ ര​ഥം പ്ര​ദ​ക്ഷി​ണ വ​ഴി​യി​ലേ​ക്ക് ആ​ന​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് നി​ർ​ത്തി​യ​ത്. പ​ഴ​യ ക​ൽ​പാ​ത്തി ല​ക്ഷ്മി​നാ​രാ​യ​ണ പെ​രു​മാ​ൾ ക്ഷേ​ത്ര​ത്തി​ൽ വൈ​കീ​ട്ട് മോ​ഹി​നി അ​ല​ങ്കാ​ര​വും ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ മൂ​ഷി​ക​വാ​ഹ​ന അ​ല​ങ്കാ​ര​വും ന​ട​ന്നു.

സ്ഥാ​നാ​ർ​ഥി പൊ​ലി​മ​യി​ൽ ഒ​ന്നാം തേ​ര്

പാ​ല​ക്കാ​ട്: ആ​ദ്യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച തി​യ​തി​യി​ൽ ന​ട​ക്കു​മാ​യി​രു​ന്നു​വെ​ങ്കി​ൽ ക​ൽ​പാ​ത്തി ഗ്രാ​മ​മു​ൾ​പ്പെ​ടു​ന്ന പാ​ല​ക്കാ​ടും ബു​ധ​നാ​ഴ്ച പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു. പ​ക്ഷേ, വോ​ട്ടി​ങ് തി​യ​തി മാ​റ്റി​യ​തി​നാ​ൽ മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി. സ്ഥാ​നാ​ർ​ഥി പൊ​ലി​മ​യി​ലാ​യി​രു​ന്നു ഒ​ന്നാം തേ​രു​ത്സ​വം. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, എ​ൽ.​ഡി.​എ​ഫ് സ്‍ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ൻ, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, ഷാ​ഫി പ​റ​മ്പി​ൽ എം.​പി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്ര​മീ​ള ശ​ശി​ധ​ര​ൻ, ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ ര​ഥം വ​ലി​ക്കാ​നും അ​ല്ലാ​തെ​യു​മാ​യി ക​ൽ​പാ​ത്തി​യി​ലെ​ത്തി​യി​രു​ന്നു.

 

ഒ​ന്നാം ര​ഥോ​ത്സ​വ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ൻ ര​ഥോ​ത്സ​വം കാ​ണാ​നെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​രു​മാ​യും സ​ഹാ​യി​ക​ളു​മാ​യും സൗ​ഹൃ​ദം പ​ങ്കു​വെ​ക്കു​ന്നു

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ദ​ര​ക്ഷ ധ​രി​ച്ച് ര​ഥം വ​ലി​ച്ച​തി​നെ​തി​രെ ബി.​ജെ.​പി

പാ​ല​ക്കാ​ട്: ക​ൽ​പാ​ത്തി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ര​ഥോ​ത്സ​വ ച​ട​ങ്ങി​ൽ ആ​ചാ​രം പാ​ലി​ക്കാ​തെ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ച്ച് ര​ഥം വ​ലി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് ബി.​ജെ.​പി. ഹൈ​ന്ദ​വ വി​ശ്വാ​സ​ങ്ങ​ളോ​ടും ആ​ചാ​ര​ങ്ങ​ളോ​ടും കോ​ൺ​ഗ്ര​സി​നു​ള്ള സ​മീ​പ​ന​ത്തി​ന് തെ​ളി​വാ​ണ് ഇ​തെ​ന്ന് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും വി.​കെ. ശ്രീ​ക​ണ്ഠ​നും വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Kalpathi Ratholsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.